Thursday, June 4, 2009

ഋഗ്വേദം

ഋഗ്വേദം

പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ് ഋഗ്വേദം. ഹിന്ദുമതത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്വേദങ്ങളില് ആദ്യത്തേതുമാണ് ഇത്. ഇന്ദ്രന്, വരുണന്, അഗ്നി, വായു, സൂര്യന് തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ് ഋഗ്വേദത്തില് കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിര്മ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമര്ശവും ഋഗ്വേദത്തില് ധാരാളമായുണ്ട്. പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു . മുന്നൂറില്പ്പരം ഋഷികള്, സ്ത്രീകള് ഉള്പ്പെടെ , പല കാലങ്ങളിലായി ഇതിന്റെ നിര്മ്മിതിയില് ഏര്പ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു.

മാനവ രാശിക്ക് ഇന്നു ലഭ്യമായതില് ഏറ്റവും പുരാതനമയ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം.ഏകദേശം നാലായിരത്തോളം വര്ഷങ്ങള്ക്കു മുന്പാണ് ഋഗ്വേദം രചിക്കപ്പെട്ടത്. ഇക്കാലത്തുപോലും ഹിന്ദുക്കളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളും എല്ലാം വേദങ്ങളെ അടിസ്ഥാനമാക്കിയാണ്.
ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ഇതിന്റെ രചന നടന്നിരിക്കുന്നത് കുഭാനദീതടം (ഇന്നത്തെ കാബൂള് മുതല് യമുനാ നദീതടം വരെയുള്ള സ്ഥലങ്ങളില് വച്ചാണ്). ആര്യന്മാരുടെ ഭാരത പ്രവേശനവും പഞ്ചനദത്തിന് (ഇന്നത്തെ പഞ്ചാബ്) ഇപ്പുറത്തുണ്ടായിരുന്ന കറുത്ത നിറമുള്ള ദസ്യുക്കളുമായുള്ള യുദ്ധങ്ങളും ആര്യന്മാരും ദസ്യുക്കളുമായി ചേര്ന്ന് രൂപം കൊള്ളുന്ന ഭാരതജനതയും അവരുടെ നൂതന സംസ്കാരവും ഭാരതജനതയുടെ ആര്യ-അനാര്യ ശതുക്കള്ക്കെതിരായുള്ള പ്രാര്ഥനയും സൂക്ഷ്മദൃക്കുകള്ക്ക് ഋഗ്വേദത്തില് നിന്ന് മനസ്സിലാക്കാന് കഴിയും. ഋഗ്വേദത്തിലെ മന്ത്രങ്ങള് പലകാലങ്ങളിലായി രചിക്കപ്പെട്ടതും പിന്നീട് കൃഷ്ണദ്വൈപായനനാല് ക്രമീകരിക്കപ്പെട്ടതുമാണ്.

ഈ മന്ത്രങ്ങള് വെറും സ്തുതികള് എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദര്ശനങ്ങളുടെ ഉറവിടവുമാണ് അവ.

ഋഗ്വേദ രീതി
ഋഗ്വേദത്തിലെ മന്ത്രങ്ങളെ ഋക്കുകള് എന്നുപറയുന്നു. രണ്ടുതരത്തില് വര്ഗീകരണങ്ങള് ഉണ്ട്.
മണ്ഡലം, സൂക്തം
ഈ വര്ഗീകരണത്തില് ഋഗ്വേത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങള് അഥവാ ഋക്കുകള് ഉള്ക്കൊള്ളുന്നു. കേരളത്തിലെ അമ്പലവാസികളില് ഉള്പ്പെടുന്ന ബ്രാഹ്മണര് മണ്ഡലം-സൂക്തം-മന്ത്രം എന്ന ഈ രീതിയാണ് പിന്തുടര്ന്നിരുന്നത്.
അഷ്ടകം, വര്ഗ്ഗം
ഈ വര്ഗീകരണത്തില് ഋഗ്വേത്തെ 8 അഷ്ടകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അഷ്ടകത്തെയും അനേകം വര്ഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ വര്ഗവും അനേകം മന്ത്രങ്ങള് അഥവാ ഋക്കുകള് ഉള്ക്കൊള്ളുന്നു. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണര് ഈ രീതിയാണ് പിന്തുടര്ന്നിരുന്നത്. നമ്പൂതിരിമാര് അഷ്ടകം എന്നുള്ളത് അട്ടം എന്ന് ചുരുക്കിപ്പറയുക പതിവായിരുന്നു

പ്രധാന മന്ത്രങ്ങള്
॥ॐ॥ അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം ।
ഹോതാരം രത്നധാതമമം ॥ (മണ്ഡലം:1, സൂക്തം:1, മന്ത്രം:1) (ഋഗ്വേദത്തിലെ പ്രഥമ മന്ത്രം)

സംസമിധ്യുവസേ വൃഷന്നഗ്നേ
വിശ്വാന്യര്യ ആ ।
ഇളസ്വദേസാമിധ്യസേ
സ നോ വസൂന്യാ ഭര ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:1)

സം ഗച്ഛധ്വം സം വദധ്വം
സം വോ മനാംസി ജാനതാം ।
ദേവാ ഭാഗം തഥാ പൂര്വം
സംജാനാനാ ഉപാസതേ ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:2)

സമാനോ മന്ത്ര: സമിതി: സമാനി
സമാനം മന: സഹ ചിത്തമേഷാം ।
സമാനം മന്ത്രമാഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ ജുഹോമി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:3)

സമാനീ വ ആകൂതി:
സമാനാ ഹൃദയാനി വ: ।
സമാനമസ്തു വോ മനോ
യഥാ വ: സുസഹാസതി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:4) (ഋഗ്വേദത്തിലെ അവസാന മന്ത്രം)

ഋഗ്വേദം ഹിന്ദുമതത്തിന്റെ മൂലഗ്രന്ഥമാണെങ്കിലും ഹിന്ദുക്കള് ഇന്ന് ആരാധിക്കുന്ന ദേവന്മാര്ക്ക് അതില് ഒരു സ്ഥാനവുമില്ല. വിഷ്ണുവിനെ അഞ്ചു മന്ത്രങ്ങളില് സ്തുതിച്ചിട്ടുണ്ടെങ്കിലും മറ്റ് ദേവന്മാരോടു താരതമ്യപ്പെടുത്തുമ്പോള് പ്രാബല്യം കുറഞ്ഞ ഒരു ദേവനാണ് അദ്ദേഹം. ഭൂമി, ആകാശം, സ്വര്ഗം ഇവ മൂന്നിനെ സംബന്ധിച്ചവരായി 33 ദേവതകള് ഋഗ്വേദത്തില് സ്തുതിക്കപ്പെട്ടിട്ടുണ്ട്. ഇവരില് പ്രാധാന്യമര്ഹിക്കുന്നവരാണ്
 ഇന്ദ്രന്
 അഗ്നി
 വരുണന്

No comments: