Monday, July 28, 2008

ജ്ഞാനയോഗം 1

ശ്രീ ഭഗവാന്‍ പറഞ്ഞു : അവ്യയമായ ഈ യോഗത്തെ ഞാന്‍ ആദിത്യന് ഉപദേശിച്ചു. ആദിത്യന്‍ മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷാകുവിനും ഉപദേശിച്ചു.

ശത്രുനാശകാ, ഇപ്രകാരം പരന്ബരാഗതമായ ഇതു രാജര്ഷികള്‍ മനസിലാക്കി. ആ യോഗം വലുതായ കാലദൈര്‍ഘ്യത്തില്‍ നഷ്ട്ടപ്പെട്ടുപോയി.

അപ്രകാരമുള്ള ആ പുരാതനമായ യോഗം തന്നെ ഇന്നു നിനക്കായി ഞാന്‍ ഉപദേശിച്ചു. എന്‍റെ ഭക്തനാണ് നീ, തോഴനുമാണ് എന്ന് കരുതി നിനക്കു ഞാന്‍ ഉപദേശിച്ചത് എന്തുകൊണ്ടെന്നാല്‍ ഇതു ഉത്തമമായ രഹസ്യമാണ്.

അര്‍ജുനന്‍ പറഞ്ഞു : ആദിത്യന്‍റെ ജന്മം മുന്‍പും അങ്ങയുടെ ജന്മം പിന്‍പുമാണല്ലോ. ആദ്യം അങ്ങാണ് ഇതു പറഞ്ഞതെന്ന് എങ്ങിനെ ഞാന്‍ മനസിലാക്കും?

ശ്രീ ഭഗവാന്‍ പറഞ്ഞു : അര്‍ജുനാ, എനിക്ക് വളരെ ജന്മം കഴിഞ്ഞു . നിനക്കും. അവയെല്ലാം എനിക്കറിയാം. നിനക്കറിഞ്ഞുകൂട.

ജനനമില്ലാത്തവനും നാശമില്ലാത്തവനും ഭൂതങ്ങളുടെ ആദിനാഥനുമാണ് എങ്കിലും സ്വന്തം പ്രകൃതിയെ അധിഷ്ട്ടാനമാക്കി സ്വന്തം മായയാല്‍ ഞാന്‍ ആവിര്‍ഭവിച്ചുകൊണ്ടിരിക്കുന്നു.

ഹേ ഭാരതാ, എപ്പോഴെല്ലാം ധര്‍മത്തിനു തളര്‍ച്ചയും അധര്‍മത്തിനു ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.

സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ട്ടന്മാരുടെ സംഹാരത്തിനും ധര്‍മം നിലനിര്‍ത്തുന്നതിനും വേണ്ടി യുഗം തോറും ഞാന്‍ അവതരിക്കുന്നു.

ഇങ്ങിനെയുള്ള എന്‍റെ ദിവ്യമായ ജന്മവും കര്‍മവും ആരറിയുന്നുവോ അവന്‍ ശരീരം വിട്ടാല്‍ പുനര്‍ജന്മം പ്രാപിക്കുന്നില്ല. ഹേ അര്‍ജുനാ, അവന്‍ എന്നെത്തന്നെ പ്രാപിക്കുന്നു.

രാഗം, ഭയം, കോപം ഇവ കൈവിട്ടവരും എന്‍റെ ഭക്തന്മാരും എന്നെ ആശ്രയിച്ചവരുമായ വളരെപ്പേര്‍ ജ്ഞാനമാകുന്ന തപസുകൊണ്ടു പരിശുദ്ധരായിത്തീര്‍ന്നു എന്നെ പ്രാപിച്ചിട്ടുണ്ട്.

ആര്‍ എങ്ങിനെ എന്നെ ഭജിക്കുന്നുവോ അവരെ അതേവിധം തന്നെ ഞാന്‍ അനുഗ്രഹിക്കുന്നു. അല്ലയോ പാര്‍ത്ഥ, എങ്ങും മനുഷ്യര്‍ എന്‍റെ മാര്‍ഗത്തെ പിന്തുടരുന്നു.

കര്‍മങ്ങളുടെ സിദ്ധി കാംക്ഷിക്കുന്നവര്‍ ഇവിടെ ദേവന്മാരെ പൂജിക്കുന്നു. എന്തുകൊണ്ടെന്നാല്‍ മനുഷ്യലോകത്തില്‍ കര്‍മഫലം വേഗത്തില്‍ സിദ്ധിക്കുന്നു.

ഗുണകര്‍മ വിഭാഗമനുസരിച്ചു ചാതുര്‍വര്‍ണ്യം ഞാന്‍ സൃഷ്ട്ടിചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്‍റെയും ചാതുര്‍വര്‍ണ്യത്തിന്‍റെയും സൃഷ്ട്ടാവായി അറയുക.

എന്നെ കര്‍മം ബാധിക്കുന്നില്ല. എനിക്ക് കര്‍മഫലത്തില്‍ ആഗ്രഹമില്ല. ഈ വിധം എന്നെ ആരറിയുന്നുവോ അവന്‍ കര്‍മങ്ങളാല്‍ ബന്ധനാകുന്നില്ല.

ഇപ്രകാരം മനസിലാക്കികൊണ്ട് പണ്ടുള്ള മോക്ഷേച്ചുക്കളും കര്‍മം അനുഷ്ട്ടിച്ചു. അതുകൊണ്ട് പൂര്‍വികന്മാര്‍ പണ്ടു ചെയ്തതുപോലെ നീയും കര്‍മം ചെയ്യുക തന്നെ വേണം.

കര്‍മമെന്ത് അകര്‍മമെന്ത് എന്നതില്‍ ക്രാന്തദര്‍ശികള്‍ പോലും ഭ്രമമുള്ളവരാണ്. യാതോന്നറിഞ്ഞാല്‍ നീ പാപത്തില്‍ നിന്നു മുക്തനാകുമോ ആ കര്‍മത്തെ നിനക്കു ഞാന്‍ പറഞ്ഞു തരാം.

കര്‍മത്തിന്‍റെ സ്വരൂപം അറിയേണ്ടതുണ്ട് വികര്‍മത്തിന്‍റെ സ്വരൂപവും അകര്‍മത്തിന്‍റെ സ്വരൂപവും അറിയെണ്ടതുണ്ട്. എന്ത് കൊണ്ടെന്നാല്‍ കര്‍മം, വികര്‍മം, അകര്‍മം എന്നിവയുടെ സ്വരൂപത്തിന്‍റെ ഗതി ഗേഹനമാത്രേ.

കര്‍മത്തില്‍ അകര്‍മവും അകര്‍മത്തില്‍ കര്‍മവും ആര്‍ കാണുന്നുവോ അവനാണ് മനുഷ്യരില്‍ വച്ചു ബുദ്ധിമാന്‍. അവനാണ് യോഗിയും സമ്പൂര്‍ണമായ കര്‍മം അനുഷ്ട്ടിക്കുന്നവനും.








No comments: