Wednesday, July 23, 2008

സാംഖ്യയോഗം 3

മരിച്ചാലോ സ്വര്‍ഗം നേടാം ജയിചാലോ ഭൂമി അനുഭവിക്കാം. അതുകൊണ്ട് അര്‍ജുനാ, യുദ്ധത്തിന് നിശ്ചയിച്ചു നീ എഴുന്നേല്‍ക്ക്.

സുഖദുഃഖങ്ങളും ലാഭനഷ്ട്ടങ്ങളും ജയപരാജയങ്ങളും തുല്യമായികരുതി യുദ്ധത്തിന് നീ ഒരുങ്ങുക. ഇങ്ങിനെയായാല്‍ പാപം നിന്നെ ബാധിക്കുകയില്ല.

നിനക്കു പറഞ്ഞുതന്നു കഴിഞ്ഞ ജ്ഞാനനിഷ്ട്ട സാംഖ്യത്തിലുല്ലതാണ്. കര്‍മ യോഗത്തിനുള്ള ഈ ബുദ്ധിയെയും കേട്ടുകൊള്ളുക. പാര്‍ത്ഥ ഈ ബുദ്ധി നേടിയാല്‍ കര്‍മ ബന്ധം ഒഴിച്ചുവയ്ക്കാന്‍ നിനക്കു സാധിക്കും.

ഈ കര്‍മയോഗനിഷ്ട്ടയില്‍ തുടങ്ങി വെച്ചതിനൊന്നും നാശമില്ല. പാപം സംഭവിക്കുകയുമില്ല. ഈ ധര്‍മത്തിന്റ്റെ അത്യല്‍പ്പമായ ആചരണം പോലും വലിയ ഭയത്തില്‍ നിന്നും രക്ഷിക്കുന്നു.

സമചിത്തനായ യോഗി തന്‍റെ ലകഷ്യത്തില്‍ എകാഗ്രമനസ്കനാണ്. സമചിത്തരല്ലാത്തവരുടെ ബുദ്ധി ഒന്നും നിശ്ചയിക്കാന്‍ കഴിയാതെ പല വിഷയങ്ങളില്‍ അനന്തമായി വ്യാപാരിക്കും.

പാര്‍ത്ഥ, വേദത്തില്‍ പറയുന്ന കാര്യത്തില്‍ തല്പരന്മാരും അതില്‍കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും, സ്വേച്ചാചാരികളും, സ്വര്‍ഗവാസം അഭിലഷിക്കുന്നവരും ആയ ആവിദ്വാന്‍മാര്‍ പുനര്‍ജന്മവും കര്‍മഫലവും നല്‍കുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തെയും ലകഷ്യമാക്കിയുള്ളതും അനേകം സകാമകര്‍മങ്ങളെ പ്രതിപാദിക്കുന്നതുമായ ഏതൊരു പൊടിപ്പും തൊങ്ങലും വെച്ച വാക്കു ആവിദ്വാന്‍മാര്‍ കല്‍പ്പിക്കുന്നുവോ അതുകൊണ്ട് അപഹൃതചിത്തരായ ഭോഗയ്ശ്വര്യ തല്പ്പരര്‍ക്ക് സമാധിയില്‍, ഏകാഗ്രത ലഭിക്കുകയില്ല.

അര്‍ജുനാ, വേദങ്ങള്‍ ത്രിഗുണാത്മകങ്ങലാണ്. നീ ത്രിഗുണാതീതനും ദ്വന്ദരഹിതനും സത്യനിഷ്ട്ടനും യോഗക്ഷേമങ്ങള്‍ ഗണിക്കാത്തവനും ആത്മനിഷ്ട്ടനും ആയിത്തീരുക.

എല്ലായിടത്തും വെള്ളം കൊണ്ടു നിറഞ്ഞിരിക്കുമ്പോള്‍ കിണറ്റില്‍ നിന്നു എത്ര പ്രയോജനം ഉണ്ടോ അത്രയേ അഭിജഞനായ ബ്രാഹ്മണന് വേദങ്ങലാസകലം കൊണ്ടുണ്ടാകൂ.

പ്രവൃത്തിയില്‍മാത്രമേ നിനക്കു അധികാരമുള്ളു. ഒരിക്കലും ഫലത്തില്‍ ഇല്ല. നീ ഫലമുദ്ദെശിചു പ്രവര്‍ത്തിക്കുന്നവന്‍ ആകരുത്. അകര്‍മത്തില്‍ നിനക്കു താല്‍പര്യം ഉണ്ടാകരുത്.

അര്‍ജുനാ, യോഗനിഷ്ട്ടനായി ആസക്തിവെടിഞ്ഞു ഫലം ലഭിക്കുന്നതിലും ലഭിക്കാതിരിക്കുന്നതിലും സമചിത്തത പാലിച്ച് കര്‍മങ്ങള്‍ അനുഷ്ട്ടിക്കുക. സമചിത്തതയാണ് യോഗമെന്ന് പറയപ്പെടുന്നത്‌.

ധനഞജയാ, കര്‍മയോഗത്തെക്കാള്‍ വളരെ നികൃഷ്ട്ടമാണ് ഫലാപേക്ഷയോടുകൂടി ചെയ്യുന്ന കര്‍മം. ബുദ്ധിയോഗത്തില്‍ അതായത് സമചിത്തതയോട് കൂടിയ കര്‍മത്തില്‍ ശരണം തേടുക. അല്‍പ്പന്‍മാരാണ് ഫലത്തിനുവേണ്ടി കര്‍മം ചെയ്യുന്നവര്‍.

സമചിത്തന്‍ ഈ ലോകത്ത് വച്ചുതന്നെ പുണ്യ പാപങ്ങള്‍ രണ്ടും ത്യജിക്കുന്നു. അതുകൊണ്ട് യോഗത്തിനു ഒരുങ്ങുക. യോഗം പ്രവൃത്തിയിലുള്ള സാമര്‍ത്ഥ്യം തന്നെയാകുന്നു.

ബുദ്ധിയുക്തന്മാരായ വിവേകികള്‍ കര്‍മം കൊണ്ടുടാകുന്ന ഫലം ത്യജിച്ചിട്ടു ജന്മബന്ധത്തില്‍നിന്നു മോചനം നേടി ദോഷലേശമില്ലാത്ത സ്ഥാനത്തെ പ്രാപിക്കുന്നു.

നിന്‍റെ ബുദ്ധി എപ്പോള്‍ മോഹരൂപമായ വൈഷമ്യത്തെ കടക്കുമോ അപ്പോള്‍ കേള്‍ക്കേണ്ടതിനെയും കേട്ടതിനെയും കുറിച്ചു നീ ഉദാസീനനായിത്തീരും.

വൈദിക ശാസ്ത്രങ്ങള്‍ മൂലം പതറിപ്പോയ നിന്‍റെ ബുദ്ധി എപ്പോള്‍ ഇളക്കമാറ്റ് സമാധിയില്‍ സ്ഥിരമായി നില്‍ക്കുമോ അപ്പോള്‍ യോഗത്തെ നീ പ്രപിക്കുകയായി.

അര്‍ജുനന്‍ പറഞ്ഞു : ഹേ കേശവാ, സമാധിസ്ഥനായ സ്ഥിതപ്രജഞന്റ്റെ ഭാഷ എന്ത്? സ്ഥിതപ്രജഞാന്‍ എന്ത് സംസാരിക്കും? എങ്ങിനെ സ്ഥിതിചെയ്യും? എങ്ങിനെ സഞ്ചരിക്കും?

No comments: