Monday, July 28, 2008

ജ്ഞാനയോഗം 2

ഏതൊരുവന്‍റെ സര്‍വസമാരംഭങ്ങളും ഫാലേച്ച വിട്ടതാണോ ജ്ഞാനാഗ്നിയില്‍ കര്‍മം ദഹിച്ചുപോയ അവനെ വിദ്വാന്‍മാര്‍ പാണ്ടിതനെന്ന് പറയുന്നു.

കര്‍മഫലത്തിലുള്ള ആസക്തിവെടിഞ്ഞ് നിത്യതൃപ്തനായി ഒന്നിനെയും ആശ്രയിക്കാതിരിക്കുന്നവന്‍ കര്‍മത്തില്‍ ഏര്പ്പെട്ടിരുന്നാലും അവന്‍ ഒന്നും ചെയ്യുന്നില്ലതന്നെ.

അഭിലാഷങ്ങളില്ലാതെ മനോനിയന്ത്രണത്തോടെ എല്ലാ ബന്ധങ്ങളും നിശേഷം കൈവിട്ടു ശരീരം കൊണ്ടു മാത്രമുള്ള പ്രവൃത്തി ചെയ്യുന്നവന്‍ പാപം നേടുന്നില്ല.

യാദൃച്ചാ ലാഭത്തില്‍ സന്തുഷ്ടനും സുഖദുഖാദി ദ്വന്ദ്വങ്ങളെ വിഗണിച്ചവനും നിര്‍മത്സരനും ലാഭത്തിലും ചേതത്തിലും സമചിത്തനും ആയവന്‍ പ്രവൃത്തി ചെയ്താലും ബന്ധനാകുന്നില്ല.

സംഗരഹിതനും മുക്തനും ജ്ഞാനനിഷ്ടനും യജ്ഞാത്തിനായി കര്‍മം അനുഷ്ടിക്കുന്നവനുമായവന്‍റെ എല്ലാ കര്‍മവും നശിച്ചു പോകുന്നു.

അര്‍പ്പണം ബ്രഹ്മം, ഹവിസ്‌ ബ്രഹ്മം, ബ്രഹ്മമാകുന്ന അഗ്നിയില്‍ ബ്രഹ്മത്താല്‍ ഹോമിക്കപ്പെടുന്നു. കര്‍മത്തില്‍ ബ്രഹ്മബുദ്ധിഉളവായാല്‍ ബ്രഹ്മം തന്നെ അവന് പ്രാപ്യമായിത്തീരുന്നു.

വേറെചില യോഗികള്‍ ദേവന്മാരെയുദ്ദെശിച്ചുള്ള യജ്ഞമനുഷ്ടിക്കുന്നു. മറ്റുചിലര്‍ ബ്രഹ്മാഗ്നിയില്‍ ആത്മാവ്കൊണ്ടു ആത്മാവിനെ സമര്‍പ്പിക്കുന്നു.

വേറെ ചിലര്‍ ശ്രോത്രാദികളായ ഇന്ദ്രിയങ്ങളെ സംയമരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു. മറ്റു ചിലര്‍ ശബ്ദാദികമായ വിഷയങ്ങളെ ഇന്ദ്രിയരൂപമായ അഗ്നിയില്‍ ഹോമിക്കുന്നു.

വേറെ ചിലര്‍ എല്ലാ ഇന്ദ്രിയകര്‍മങ്ങളെയും പ്രാണകര്‍മങ്ങളെയും ജ്ഞാനദീപിതമായ ആത്മസംയമയോഗാഗ്നിയില്‍ ഹോമിക്കുന്നു.

അപ്രകാരം ദ്രവ്യംകൊണ്ടു യജ്ഞം ചെയ്യുന്നവരും തപസ്സിനെ യജ്ഞമായി കരുതുന്നവരും യോഗത്തെ യജ്ഞമാക്കിയവരും വേദാധ്യായനത്തെയും ജ്ഞാനാര്‍ജനത്തെയും ബുദ്ധിയോടെ അനുഷ്ടിക്കുന്നവരുമായ ദൃഡവൃതരായ മറ്റു യതികളുമുണ്ട്.

അങ്ങിനെ മറ്റു ചിലര്‍ പ്രാണായാമ തല്‍പരരായി ദേഹത്തിലുള്ള വായുവിന്‍റെ ഉര്‍ധ്വമുഖവും അധോമുഖവുമായ ചലനത്തെ തടഞ്ഞിട്ട് അപാനനില്‍ പ്രാണനെയും പ്രാണനില്‍ അപാനനെയും ഹോമിക്കുന്നു.

മറ്റു ചിലര്‍ ആഹാരത്തെ നിയന്ത്രിച്ചു പ്രാണങ്ങളെ പ്രാണങ്ങളില്‍ തന്നെ ഹോമിക്കുന്നു. ഇവരെല്ലാവരും യജ്ഞതത്വമറിഞ്ഞവരും യജ്ഞംകൊണ്ടു പാപമകന്നവരുമാകുന്നു.

യജ്ഞശിഷ്ടമായ അമൃതം ഭുജിക്കുന്നവര്‍ പരബ്രഹ്മത്തെ പ്രാപിക്കുന്നു. യജ്ഞം ചെയ്യാത്തവന് ഈ ലോകം തന്നെയില്ല. ഹേ കുരുശ്രേഷ്ടാ, പിന്നെയാണോ പരലോകം?

ഇങ്ങിനെ പലതരം യജ്ഞങ്ങള്‍ ബ്രഹ്മത്തിന്‍റെ മുഖത്തില്‍നിന്ന് വന്നിട്ടുണ്ട്. അവ കര്‍മത്തില്‍ നിന്നുഉളവാകുന്നവയാണ് എന്ന് അറയുക. അതെല്ലാം ഇങ്ങിനെ മനസ്സിലാകുമ്പോള്‍ നീ മുക്തനായിത്തീരും.

ഹേ ശത്രുനാശകാ, ദ്രവ്യമായ യജ്ഞത്തെക്കാളും ജ്ഞാനയജ്ഞമാണ് ശ്രേഷ്ടം. ഹേ പാര്‍ത്ഥാ, എല്ലാ കര്‍മവും പൂര്‍ണമായി ജ്ഞാനത്തില്‍ പര്യവസാനിക്കുന്നു.

സത്യം കണ്ടറിഞ്ഞ ജ്ഞാനികള്‍ നിനക്കു ജ്ഞാനം ഉപദേശിച്ചു തരും. അത് നീ നമസ്ക്കാരം കൊണ്ടും ചോദ്യം കൊണ്ടും സേവകൊണ്ടും ഗ്രഹിക്കുക.

ഹേ പാണ്‍ഡവാ, അതറിഞ്ഞാല്‍ പിന്നെയിങ്ങനെ ഭ്രമം നിനക്കുണ്ടാവില്ല. ഇതു മൂലം ഭൂതങ്ങളെയെല്ലാം തന്നിലും പിന്നെ എന്നിലും നീ കാണും.

നീ എല്ലാ പാപികളിലും വെച്ച് ഏറ്റവും വലിയ മഹാപാപിയാണെങ്കില്‍പ്പോലും ജ്ഞാനമാകുന്ന തോണികൊണ്ടു എല്ലാ പാപസമുദ്രങ്ങളെയും നീ കടക്കുക തന്നെ ചെയ്യും.














No comments: