Thursday, June 11, 2009

Maha Mrityunjaya Mantra






Maha Mrityunjaya Mantra(victory over Death)

This mantra is also called as Maha moksha Mantra
Om Tryambakam Yajamahe
Sugandhim Pushthi Vardhanam
UrvaRukamiva Bandhanat
Mrytyor Muksheeya Mamritat




Mahamrityunjaya Mantra

Mahamrityunjaya Mantra, also called the Tryambakam Mantra, is a verse of the Yajurveda addressed to Tryambakam "the three-eyed", identified with the Hindu deity Shiva.

It's literal translation is the Great Death-Conquering mantra. It is also called the Rudra mantra, referring to the furious aspect of Shiva; the Tryambakam mantra, alluding to Shiva's three eyes; and its is sometimes known as the Mrita-Sanjivini mantra because it is a component of the "life-restoring" practice given to the primordial sage Shukra after he had completed an exhausting period of austerity.

The Maha Mrityunjaya mantra is hailed by the sages as the heart of the Veda. Along with the Gayatri mantra it holds the highest place among the many mantras used for
contemplation and meditation.

Anybody can recite this mantra and attain good health, release from bondage and other problems. This is the greatest relieverfrom all evils and can be recited at any time like any other Maha-mantra. It should be recited preferably for forty days both in the morning and evening, after lighting a jyoti and sitting on a woollen asana while facing east.

Recite the Maha-mantra 108 times (one rosary) or its multiples in each sitting. This is the greatest work of Maharishi Vashistha. Before commencing the Mahamritunjaya mantra recite the following small prayer to the everlasting spirit of the Maharishi for his blessings and guidance.

OM SUCHIRMARKAIR BRIHASPATIM ADHVARESHU NAMASYATAH (21 Times)

We pray to Brihaspati (the Lord of this Universe and the teacher of this Vedic Knowledge), whose wishes are inviolable, for good thoughts (that will lead to good speech and actions that cannot be violated as it will be the truth).

VYAM VASHISHTHAYA NAMAH (21 Times)

This is the prayer to Maharishi Vashistha (whose Holy Spirit is Omnipresent).The initiated should practice the Pranayama ten times with the Beejakshara Mantra "OM HOUM JUM SAH". Others can skip this and go to the Maha-mantra directly.This is to be followed by the Dhyana Mantra (Meditation) of Sri Tryambakeswara (One of the twelve Jyotirlinga) and then meditate on Sri Tryambakeshwara (Lord Shiva) and Sri Amriteshwari (Gouri or Parvati Shakti) with the relevant beejakshara and Rudra Pooja. Meditate for at least 15 Minutes before starting the Japa (Recitation of Mantra).Then repeat the following Mahamritunjaya mantra 108 times or multiples of this number.


WHAT IS THE MEANING OF THIS MAHAMANTRA

It is important to understand the meaning of the words as this makes the repetition meaningful and brings forth the results.

OM is not spelt out in the Rig-Veda, but has to be added to the beginning of all Mantras as given in an earlier Mantra of the Rig-Veda addressed to Ganapati.

TRYAMBAKKAM: refers to the Three eyes of Lord Shiva. 'Trya' means 'Three' and Ambakam' means eyes. These three eyes or sources of enlightenment are the Trimurti or three primary deities, namely Brahma, Vishnu and Shiva and the three 'AMBA' (also meaning Mother or Shakti' are Saraswati, Lakshmi and Gouri. Thus in this word, we are referring to God as Omniscient (Brahma), Omnipresent (Vishnu) and Omnipotent (Shiva). This is the wisdom of Brihaspati and is referred to as Sri Duttatreya having three heads of Brahma, Vishnu and Shiva.

YAJAMAHE: means, "We sing Thy praise".

SUGANDHIM: refers to His fragrance (of knowledge, presence and strength i.e. three aspects) as being the best and always spreading around. Fragrance refers to the joy that we get on knowing, seeing or feeling His virtuous deeds.

PUSTIVARDHANAM: Pooshan refers to Him as the sustainer of this world and in this manner, He is the Father (Pater) of all. Pooshan is also the inner impeller of all knowledge and is thus Savitur or the Sun and also symbolises Brahma the Omniscient

Creator. In this manner He is also the Father (Genitor) of all.

URVAAROKAMEVA: 'URVA' means "VISHAL" or big and powerful . 'AAROOKAM' means 'Disease'. Thus URVAROOKA means deadly and overpowering diseases. The diseases are also of three kinds caused by the influence (in the negative) of the three Guna's and are ignorance (Avidya etc),falsehood (Asat etc as even though Vishnu is everywhere, we fail to perceive Him and are guided by our sight and other senses) and weaknesses (Shadripu etc. a constraint of this physical body and Shiva is all powerful).

BANDANAAM: means bound down. Thus read with URVAROOKAMEVA, it means 'I am bound down by deadly and overpowering diseases'.

MRITYORMOOKSHEYA: means to deliver us from death (both premature deaths in this Physical world and from the never-ending cycle of deaths due to re-birth) for the sake of Mokshya (Nirvana or final emancipation from re-birth).

MAAMRITAAT means 'please give me some Amritam (life rejuvenating nectar). Read with the previous word, it means that we are praying for some 'Amrit' to get out of the death inflicting diseases as well as the cycle of re-birth.





download

Wednesday, June 10, 2009

ദക്ഷിണകാശിയാം കൊട്ടിയൂര്‍

ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി
ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി........

ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരില്‍ നീരാടി വരുന്നു ഞങ്ങള്‍
ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരില്‍ നീരാടി വരുന്നു ഞങ്ങള്‍
അമൃതാംശുകലചൂടും പുരിജടാശകലം നീ അടിയങ്ങള്‍‌ക്കോടപ്പൂവായ് നല്‍കേണേ
അടിയങ്ങള്‍‌ക്കോടപ്പൂവായേകണേ......

തപ്‌തഹൃദന്തങ്ങളില്‍ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നില്‍ ഞങ്ങള്‍
തപ്‌തഹൃദന്തങ്ങളില്‍ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നില്‍ ഞങ്ങള്‍
തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകള്‍ തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ.......

ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി
ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി......

വടക്കുംനാഥാ സര്‍വ്വം

വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കല്‍ ഞാന്‍ സ്രാഷ്ടാംഗം നമിക്കുന്നീതാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കല്‍ ഞാന്‍ സ്രാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ........

പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
പരശുരാമനോടൊത്ത്‌ രജതാദ്രിവിട്ടങ്ങ്‌ പരിവാരങ്ങളോടിങ്ങു പരിലസിപ്പൂ
അഭംഗുരം പൊഴിയുംനിന്‍ പ്രഭയാല്‍തൃശ്ശിവപുരീ അഭമമാകും തെക്കന്‍ കൈലമായി
എന്നും ശുഭമെങ്ങും വിളങ്ങീടും ശൈലമായീ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ.....

ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതില്‍ക്കകത്ത്‌
ശംഖുചക്രപ്രതിഷ്‌ഠയും സൂര്യപുഷ്കരിണിയും ശിവശങ്കരവൈഭവം വാഴ്‌ത്തും മതില്‍ക്കകത്ത്‌
പ്രദോഷവൃതവും നോറ്റ് ധൃതാതിശേകവുംചെയ്തു പ്രണമിച്ച് പ്രവേശിപ്പൂ സുരലോകത്ത്‌
ഭക്തര്‍‍ പ്രപഞ്ചദുഃഖാബ്‌ധിതാണ്ടി മറുതീരത്ത്‌
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ നിന്റെ നടക്കല്‍ ഞാന്‍ സ്രാഷ്ടാംഗം നമിക്കുന്നീതാ
സമാധികൊള്ളും സച്ചിന്മയ സംഹാരാധിപാ സമസ്താപരാധവും ക്ഷമിക്ക ദേവാ
വടക്കുംനാഥാ സര്‍വ്വം നടത്തുംനാഥാ.......

തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍

തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍ തീര്‍ക്കാന്‍ തൃപ്പാദം തുണയേകണേ
അന്തകാന്തകാ സന്തതം നീയെന്‍ അന്തഃരംഗത്തില്‍ വാഴണേ
അന്തഃരംഗത്തില്‍ വാഴണേ
തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍ തീര്‍ക്കാന്‍ തൃപ്പാദം തുണയേകണേ
അന്തകാന്തകാ സന്തതം നീയെന്‍ അന്തഃരംഗത്തില്‍ വാഴണേ
അന്തഃരംഗത്തില്‍ വാഴണേ

പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ
പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ

നര്‍ത്തനപ്രിയാ ശംഖാഭിഷേക തീര്‍‌ത്ഥമെന്‍ പാപം നീക്കണേ
ചന്ദ്രശേഖരാ നിന്റെ കാരുണ്യം ചന്ദ്രിക താപം തീര്‍ക്കണേ
എന്നുമെന്‍ താപം തീര്‍ക്കണേ.

പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ
പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ

സര്‍പ്പഭൂഷണാ എന്‍ തര്‍പ്പം നീക്കി പുഷ്‌പനൈര്‍മല്ല്യം ചേര്‍ക്കണേ
ഭക്തപാലകാ മാക്കണ്ഡേയനെ കാത്തപോലെന്നെകാക്കണേ
മൃത്യുതീണ്ടാതെ നോക്കണേ.

പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ
പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ

തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍ തീര്‍ക്കാന്‍ തൃപ്പാദം തുണയേകണേ
അന്തകാന്തകാ സന്തതം നീയെന്‍ അന്തഃരംഗത്തില്‍ വാഴണേ
അന്തഃരംഗത്തില്‍ വാഴണേ.

പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ
പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ
പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ

Monday, June 8, 2009

രാധ തന്‍ പ്രേമത്തോടാണോ

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ ഞാന്‍ പാടും ഗീതത്തോടാണോ
പറയൂ‍ നിനക്കേറ്റം ഇഷ്ടം പക്ഷേ പകല്‍ പോലെ ഉത്തരം സ്പഷ്ടം

ശംഖുമില്ല കുഴലുമില്ല നെഞ്ചിന്റെയുള്ളില്‍ നിന്നീ
നഗ്ന സംഗീതം നിന്‍ കാല്‍ക്കല്‍ വീണലിയുന്നു (2)
വൃന്ദാവന നികുഞ്ചങ്ങളില്ലാതെ നീ
ചന്ദനം പോല്‍ മാറിലണിയുന്നു (2)
നിന്റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു
പറയരുതേ രാധ അറിയരുതെ
ഇത് ഗുരുവായൂരപ്പാ രഹസ്യം

കൊട്ടുമില്ല കുഴലുമില്ല നെഞ്ചില്‍ത്തുടിക്കുമെന്‍
ഇടക്കയിലെന്‍ സംഗീതം പഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നു (2)
സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ നിന്‍
തിരുമെയ് ചേര്‍ത്തു പുല്‍കുന്നു (2)
നിന്റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നു
പറയരുതേ രാധ അറിയരുതേ..
ഇത് ഗുരുവായൂരപ്പാ രഹസ്യം

ശ്രീമഹാദേവോനമഃ

ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ

ഗിരിമകള്‍പൂണുന്നദേവനിന്‍ രൂപം മിഴിയിലനാരദം കാണേണം

ഗിരിമകള്‍പൂണുന്നദേവനിന്‍ രൂപം മിഴിയിലനാരദം കാണേണം
ശ്രീശൈലവാസന്റെ കാരുണ്യം.....
ശ്രീശൈലവാസന്റെ കാരുണ്യമീഭക്തദാസന്റെ നേരേ നീളേണം
ജീവിതം സാഫല്യം നേടേണം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ

ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം

ദുരിതനിവാരണ നാഗവിഭൂഷണ അരികിലെന്നാളും വാഴേണം
താണ്ഡവമാടുന്ന സന്ധ്യകളില്‍......
താണ്ഡവമാടുന്ന സന്ധ്യകളില്‍ രാഗതാളമായ് ഞാനും മാറേണം
താവക സന്നിധി ചേരേണം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
കലയും കാലവും ഏകിടും താളം കവിയും ശൃംഗേ താണ്ഡവമേളം
ശ്രീമഹാദേവോനമഃ മംഗല്യശ്രീയെഴും ദേവോനമഃ
മംഗല്യശ്രീയെഴും ദേവോനമഃ......

ചെമ്പൈയ്ക്കു നാദം

ചെമ്പൈയ്ക്കു നാദം നിലച്ചപ്പോള്‍ തന്റെ
ശംഖം കൊടുത്തവനേ (2)
പാഞ്ചജന്യം കൊടുത്തവനേ
നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍
സംഗീതപ്പാല്‍ക്കടലല്ലോ
എന്നും സംഗീതപ്പാല്‍ക്കടലല്ലോ (ചെമ്പൈയ്ക്കു നാദം )

ഒരു കണ്ഠമിടറുമ്പോള്‍ ആയിരം കണ്ഠത്തില്‍
സരിഗമ കൊളുത്തും പരം പൊരുളേ (2)
ആദിമദ്ധ്യാന്തങ്ങള്‍ മൂന്നു സ്വരങ്ങളായ്
അളന്നവനേ ഈ സ്വരങ്ങള്‍

സ സാരിധനിധനി, നി നി,സനിധമധാ ധ ധാനിധമഗമാ
ഗാമധാനിധ മാധനി,സനി ധാനിസാരിസ നി,സരി,ഗരി
സരി ഗാമഗ രി,ഗരി സാരിസ നി,സനി ധാനിധ മാധമ
ഗാമധനി
ഈ സ്വരങ്ങള്‍ നിനക്കര്‍ച്ചനാപുഷ്പങ്ങള്‍
സ്വീകരിച്ചാലും ഹരേ കൃഷ്ണാ (ചെമ്പൈയ്ക്കു നാദം )

കളഭച്ചാര്‍ത്തണിയിക്കാന്‍ ഉദയാസ്തമയങ്ങള്‍
കുളികഴിഞ്ഞീറന്‍ അണിയുമ്പോള്‍ (2)
ആയുരാരോഗ്യസൌഖ്യം പകരും വിഷ്ണോ
നാരായണാ ഹരേ നാരായണാ
ആനന്ദബാഷ്പങ്ങള്‍ സ്വീകരിച്ചാലും നീ
ഗുരുപവനേശ്വര നാരായണാ (ചെമ്പൈയ്ക്കു നാദം )

ഗുരുവായൂരപ്പാ നിന്‍

ഗുരുവായൂരപ്പാ നിന്‍ മുന്നില്‍.. ഞാന്‍..
എരിയുന്നു കര്‍പ്പൂരമായി (ഗുരുവായൂരപ്പാ..)
പലപല ജന്മം ഞാന്‍ നിന്റെ..
കളമുരളിയില്‍ സംഗീതമായീ.. (ഗുരുവായൂരപ്പാ..)

തിരുമിഴി പാലാഴിയാക്കാം..
അണിമാറില്‍ ശ്രീവത്സം ചാര്‍ത്താം.. (തിരുമിഴി..)
മൌലിയില്‍ പീലിപ്പൂ ചൂടാനെന്റെ..
മനസ്സും നിനക്കു ഞാന്‍ തന്നൂ.. (ഗുരുവായൂരപ്പാ..)

മഴമേഘകാരുണ്യം പെയ്യാം..
മൌനത്തില്‍ ഓങ്കാരം പൂക്കാം.. (മഴ..)
തളകളില്‍ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാന്‍ തന്നൂ.. (ഗുരുവായൂരപ്പാ..)

ചെത്തിമന്ദാരം തുളസി

ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..
ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം

മയില്‍പ്പീലി ചൂടിക്കൊണ്ടും..മഞ്ഞതുകില്‍ ചുറ്റിക്കൊണ്ടും..
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം..
മയില്‍പ്പീലി ചൂടിക്കൊണ്ടും..മഞ്ഞതുകില്‍ ചുറ്റിക്കൊണ്ടും..
മണിക്കുഴലൂതിക്കൊണ്ടും കണികാണേണം..

ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..

വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍..
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം..
വാകച്ചാര്‍ത്തു കഴിയുമ്പോള്‍ വാസനപ്പൂവണിയുമ്പോള്‍..
ഗോപികമാര്‍ കൊതിക്കുന്നോരുടല്‍ കാണേണം.

ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..

അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
അവില്‍‌പൊതി കൈക്കൊള്ളുവാന്‍ കണികാണേണം..
അഗതിയാം അടിയന്റെ അശ്രുവീണു കുതിര്‍ന്നൊരി..
അവില്‍‌പൊതി കൈക്കൊള്ളുവാന്‍ കണികാണേണം..

ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി..
ഗുരുവായൂരപ്പാ നിന്നെ കണികാണേണം..

Thursday, June 4, 2009

ഋഗ്വേദം

ഋഗ്വേദം

പുരാതന ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ് ഋഗ്വേദം. ഹിന്ദുമതത്തിന് അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്വേദങ്ങളില് ആദ്യത്തേതുമാണ് ഇത്. ഇന്ദ്രന്, വരുണന്, അഗ്നി, വായു, സൂര്യന് തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ് ഋഗ്വേദത്തില് കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിര്മ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമര്ശവും ഋഗ്വേദത്തില് ധാരാളമായുണ്ട്. പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു . മുന്നൂറില്പ്പരം ഋഷികള്, സ്ത്രീകള് ഉള്പ്പെടെ , പല കാലങ്ങളിലായി ഇതിന്റെ നിര്മ്മിതിയില് ഏര്പ്പെട്ടിരുന്നതായി കണക്കാക്കപ്പെടുന്നു.

മാനവ രാശിക്ക് ഇന്നു ലഭ്യമായതില് ഏറ്റവും പുരാതനമയ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം.ഏകദേശം നാലായിരത്തോളം വര്ഷങ്ങള്ക്കു മുന്പാണ് ഋഗ്വേദം രചിക്കപ്പെട്ടത്. ഇക്കാലത്തുപോലും ഹിന്ദുക്കളുടെ സിദ്ധാന്തങ്ങളും ആചാരങ്ങളും എല്ലാം വേദങ്ങളെ അടിസ്ഥാനമാക്കിയാണ്.
ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്. ഇതിന്റെ രചന നടന്നിരിക്കുന്നത് കുഭാനദീതടം (ഇന്നത്തെ കാബൂള് മുതല് യമുനാ നദീതടം വരെയുള്ള സ്ഥലങ്ങളില് വച്ചാണ്). ആര്യന്മാരുടെ ഭാരത പ്രവേശനവും പഞ്ചനദത്തിന് (ഇന്നത്തെ പഞ്ചാബ്) ഇപ്പുറത്തുണ്ടായിരുന്ന കറുത്ത നിറമുള്ള ദസ്യുക്കളുമായുള്ള യുദ്ധങ്ങളും ആര്യന്മാരും ദസ്യുക്കളുമായി ചേര്ന്ന് രൂപം കൊള്ളുന്ന ഭാരതജനതയും അവരുടെ നൂതന സംസ്കാരവും ഭാരതജനതയുടെ ആര്യ-അനാര്യ ശതുക്കള്ക്കെതിരായുള്ള പ്രാര്ഥനയും സൂക്ഷ്മദൃക്കുകള്ക്ക് ഋഗ്വേദത്തില് നിന്ന് മനസ്സിലാക്കാന് കഴിയും. ഋഗ്വേദത്തിലെ മന്ത്രങ്ങള് പലകാലങ്ങളിലായി രചിക്കപ്പെട്ടതും പിന്നീട് കൃഷ്ണദ്വൈപായനനാല് ക്രമീകരിക്കപ്പെട്ടതുമാണ്.

ഈ മന്ത്രങ്ങള് വെറും സ്തുതികള് എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദര്ശനങ്ങളുടെ ഉറവിടവുമാണ് അവ.

ഋഗ്വേദ രീതി
ഋഗ്വേദത്തിലെ മന്ത്രങ്ങളെ ഋക്കുകള് എന്നുപറയുന്നു. രണ്ടുതരത്തില് വര്ഗീകരണങ്ങള് ഉണ്ട്.
മണ്ഡലം, സൂക്തം
ഈ വര്ഗീകരണത്തില് ഋഗ്വേത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങള് അഥവാ ഋക്കുകള് ഉള്ക്കൊള്ളുന്നു. കേരളത്തിലെ അമ്പലവാസികളില് ഉള്പ്പെടുന്ന ബ്രാഹ്മണര് മണ്ഡലം-സൂക്തം-മന്ത്രം എന്ന ഈ രീതിയാണ് പിന്തുടര്ന്നിരുന്നത്.
അഷ്ടകം, വര്ഗ്ഗം
ഈ വര്ഗീകരണത്തില് ഋഗ്വേത്തെ 8 അഷ്ടകങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ അഷ്ടകത്തെയും അനേകം വര്ഗങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ വര്ഗവും അനേകം മന്ത്രങ്ങള് അഥവാ ഋക്കുകള് ഉള്ക്കൊള്ളുന്നു. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണര് ഈ രീതിയാണ് പിന്തുടര്ന്നിരുന്നത്. നമ്പൂതിരിമാര് അഷ്ടകം എന്നുള്ളത് അട്ടം എന്ന് ചുരുക്കിപ്പറയുക പതിവായിരുന്നു

പ്രധാന മന്ത്രങ്ങള്
॥ॐ॥ അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജം ।
ഹോതാരം രത്നധാതമമം ॥ (മണ്ഡലം:1, സൂക്തം:1, മന്ത്രം:1) (ഋഗ്വേദത്തിലെ പ്രഥമ മന്ത്രം)

സംസമിധ്യുവസേ വൃഷന്നഗ്നേ
വിശ്വാന്യര്യ ആ ।
ഇളസ്വദേസാമിധ്യസേ
സ നോ വസൂന്യാ ഭര ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:1)

സം ഗച്ഛധ്വം സം വദധ്വം
സം വോ മനാംസി ജാനതാം ।
ദേവാ ഭാഗം തഥാ പൂര്വം
സംജാനാനാ ഉപാസതേ ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:2)

സമാനോ മന്ത്ര: സമിതി: സമാനി
സമാനം മന: സഹ ചിത്തമേഷാം ।
സമാനം മന്ത്രമാഭി മന്ത്രയേ വ:
സമാനേന വോ ഹവിഷാ ജുഹോമി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:3)

സമാനീ വ ആകൂതി:
സമാനാ ഹൃദയാനി വ: ।
സമാനമസ്തു വോ മനോ
യഥാ വ: സുസഹാസതി ॥ (മണ്ഡലം:10, സൂക്തം:191, മന്ത്രം:4) (ഋഗ്വേദത്തിലെ അവസാന മന്ത്രം)

ഋഗ്വേദം ഹിന്ദുമതത്തിന്റെ മൂലഗ്രന്ഥമാണെങ്കിലും ഹിന്ദുക്കള് ഇന്ന് ആരാധിക്കുന്ന ദേവന്മാര്ക്ക് അതില് ഒരു സ്ഥാനവുമില്ല. വിഷ്ണുവിനെ അഞ്ചു മന്ത്രങ്ങളില് സ്തുതിച്ചിട്ടുണ്ടെങ്കിലും മറ്റ് ദേവന്മാരോടു താരതമ്യപ്പെടുത്തുമ്പോള് പ്രാബല്യം കുറഞ്ഞ ഒരു ദേവനാണ് അദ്ദേഹം. ഭൂമി, ആകാശം, സ്വര്ഗം ഇവ മൂന്നിനെ സംബന്ധിച്ചവരായി 33 ദേവതകള് ഋഗ്വേദത്തില് സ്തുതിക്കപ്പെട്ടിട്ടുണ്ട്. ഇവരില് പ്രാധാന്യമര്ഹിക്കുന്നവരാണ്
 ഇന്ദ്രന്
 അഗ്നി
 വരുണന്

പ്രണവം


പ്രണവം

ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന, പ്രപഞത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാന് സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തില് അന്തര്ലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തില് മേളിക്കുന്നു

ഗായത്രി മഹാമന്ത്രം

ഗായത്രി മഹാമന്ത്രം


എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി. സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാര്‍ത്ഥനയുടെ സാരം.സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു.ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌.


ഗായകനെ (പാടുന്നവനെ)രക്ഷിക്കുന്നതെന്തോ(ത്രാണനം ചെയ്യുന്നത്‌)അതു ഗായത്രി എന്നു പ്രമാണം.വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതീഹ്യം.ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും,ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌.


ഗായത്രി മഹാമന്ത്രം


ഓം ഭൂര്‍ ഭുവ : സ്വ:
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോദേവസ്യ ധീമഹി
ധീയോയോന: പ്രചോദയാത്



മന്ത്രാര്‍ത്ഥം

യാതൊരു ദേവനാണോ ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നത്,ആ സവിത്യ ദേവനെ സര്‍വോപാസ്യദയാര്‍ന്ന പരബ്രഹ്മാത്മകമായിരിക്കുന്ന തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു




ഋഗ്വേദം, യജുര്വേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം.സര്വ ശ്രേയസുകള്ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്

ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വര് - സ്വര്ഗം

തത് - ആ
സവിതുര് - ചൈതന്യം
വരേണ്യം - ശ്രേഷ്ഠമായ

ഭര്ഗസ് - ഊര്ജപ്രവാഹം
ദേവസ്യ - ദൈവീകമായ
ധീമഹി - ഞങ്ങള് ധ്യാനിക്കുന്നു

ധിയോ യോ ന - ബുദ്ധിയെ
പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ

സര്വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവീകമായ ഊര്ജപ്രവാഹത്തെ ഞങ്ങള് ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ


ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്ക്കുന്ന, പ്രപഞത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാന് സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തില് അന്തര്ലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തില് മേളിക്കുന്നു.

ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നര്ഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതില് ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.

ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അര്ഥമുണ്ട്.
സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂര്ണതയെ പ്രാപിക്കുന്നത് - സ്വര്ഗം.

തത് - അത് / ആ
സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അര്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യന് സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.
വരേണ്യം - പ്രാര്ഥിക്കപ്പെടുവാന് യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അര്ഥം.

ഭര്ഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്

ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാല് ദേവന്റെ എന്നര്ഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അര്ഥം. അതിനാല് പ്രകാശസ്വരൂപന്റെ എന്ന അര്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.

ധീമഹി - ഇത് ചിന്താര്ഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങള് ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അര്ഥം.

ധിയ: - ഇത് ദ്വിതീയ ബഹുവചനമായാല് നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.

യ: - വൈദികപ്രയോഗമാകയാല് ഈ സംബന്ധ സര്വനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അര്ഥം പറയാം. ഇവിടെ യ: ഭര്ഗപദത്തിന്റെ വിശേഷണമാണ്.

ന: - ഇത് ഷഷ്ഠി ബഹുവചനമാകയാല് ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അര്ഥമുണ്ട്.
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നര്ഥം. പ്രേരണാര്ഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസര്ഗയോഗം കൊണ്ട് പ്രകര്ഷേണ പ്രേരിപ്പിക്കട്ടെ എന്നര്ഥം

ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ട്. പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകര്ക്ക് വേദത്രയം അധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.