Showing posts with label ദക്ഷിണകാശിയാം കൊട്ടിയൂര്‍. Show all posts

Wednesday, June 10, 2009

ദക്ഷിണകാശിയാം കൊട്ടിയൂര്‍

ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി

ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി........

ഇളനീര്‍‌ക്കാവുകളായ് വാവലിപ്പുഴയിലെ തെളിനീരില്‍ നീരാടി വരുന്നു ഞങ്ങള്‍

അമൃതാംശുകലചൂടും പുരിജടാശകലം നീ അടിയങ്ങള്‍‌ക്കോടപ്പൂവായ് നല്‍കേണേ
അടിയങ്ങള്‍‌ക്കോടപ്പൂവായേകണേ......

തപ്‌തഹൃദന്തങ്ങളില്‍ ഭക്‍തിയാം നെയ്യുമായ് എത്തുന്നു മണിത്തറ മുന്നില്‍ ഞങ്ങള്‍

തൃപ്പദാര്‍ച്ചിതമാമീ ജീവിത ഹവിസ്സുകള്‍ തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ
തൃപ്‌തിയാര്‍ന്നവിടുന്നു കൈക്കൊള്ളേണേ.......

ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി
ദക്ഷിണകാശിയാം കൊട്ടിയൂര്‍ വാണീടും ദക്ഷമതാന്ധതാ ഭഞ്ജകാ
ദാക്ഷായണീമനോരഞ്ജകാ നിന്‍ ദയാ ദാക്ഷിണ്യപൂര്‍‌ണ്ണമീ യഞ്ജഭൂമി......