Thursday, October 1, 2009

വിഭൂതിയോഗം 1

ശ്രീ ഭാഗവാന്‍ പറഞ്ഞു: ഹേ മഹാബാഹോ, എന്‍റെ അതിശ്രേഷ്ഠമായ വാക്ക്‌ വീണ്ടും കേള്‍ക്കുക. സന്തുഷ്ട നായ നിന്‍റെ ഹിതത്തിനു വേണ്ടി അത് ഞാന്‍ പറഞ്ഞു തരാം.

ദേവന്‍മാരും എന്‍റെ പ്രഭാവത്തെ അറിയുന്നില്ല. മഹര്‍ഷിമാരും അറിയുന്നില്ല. എന്തു കൊണ്ടെന്നാല്‍ സര്വപ്രകാരത്തിലും ദേവന്‍മാരുടെയും മഹര്‍ഷി മാരുടെയും ഉത്ഭവസ്ഥാനം ഞാനാകുന്നു.

യാതോരുത്തന്‍ ജനനമില്ലാത്തവനും ആദിയില്ലാത്തവനും സര്‍വലോകനാഥനുമായി അറിയുന്നുവോ അവന്‍ മനുഷ്യരില്‍ വച്ച് മോഹമറ്റവനായി സര്‍വ പാപങ്ങളില്‍ നിന്നും മുക്തനായിത്തീരുന്നു.

ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ദമം,ശമം, സുഖം, ദുഃഖം, ഉത്ഭവം, നാശം, ഭയം, ഭയമില്ലായ്മ, അഹിംസ, സമത്വം, സന്തോഷം, തപസ്, ദാനം, യശസ്‌, അയശസ് ഇങ്ങിനെ പലവിധമുള്ള ഭൂതങ്ങളുടെ ഭാവങ്ങള്‍ എന്നില്‍നിന്ന് തന്നെ ഉണ്ടാകുന്നു. എല്ലാറ്റിന്‍റെയും മൂലകാരണം ഞാനാണ്. (2 വരികള്‍)

ഏഴ് മഹര്‍ഷികളും പൂര്‍വന്‍മാരായ നാല് മനുക്കളും മദ്ഭാവത്തോടു കൂടി മനസ്സില്‍ നിന്നു മുണ്ടായവരാണ് അവരില്‍നിന്നുണ്ടാ യവരാണ് ലോകത്തിലുള്ള ഈ പ്രജകളെല്ലാം.

രാജയോഗം 2

ഹേ അര്‍ജുനാ, ഞാന്‍ ജഗത്തെ തപിപ്പിക്കുന്നു. ഞാന്‍ മഴ തടയുന്നു. മഴ പെയ്യിക്കുകയും ചെയ്യുന്നു. അമരത്വവും മൃത്യുവും ഉണ്മയും ഇല്ലായ്മയും ഞാന്‍ തന്നെ ആകുന്നു.

ത്രൈവിദ്യനമാരായ സോമരാസാസ്വാദകര്‍ പാപംതീര്‍ന്നു എന്നെ യജ്ഞങ്ങള്‍കൊണ്ടു യജിച്ച് സ്വര്‍ഗവാസം പ്രാര്‍ഥിക്കുന്നു. അവര്‍ പുണ്യമായ ദേവലോകം പ്രാപിച്ച് സ്വര്‍ഗത്തില്‍ ദിവ്യമായ ദേവഭോഗങ്ങള്‍ അനുഭവിക്കുന്നു.

അവര്‍ വിശാലമായ സ്വര്‍ലോകത്തിലെ സുഖമനുഭവിച്ച് പുണ്യംക്ഷയിക്കുമ്പോള്‍ മര്‍ത്യ ലോകത്തിലേക്ക് വരുന്നു. ഇങ്ങിനെ വൈദിക ധര്‍മമനുഷ്ടിക്കുന്നവര്‍ ഭോഗേചഛക്കായിട്ട് പോയും വന്നും കഴിയുന്നു.

മറ്റു ചിന്തയില്ലാതെ അനന്യന്മാരായി എന്നെ ചിന്തിച്ചുകൊണ്ടു ഏതു ജനങ്ങള്‍ ഭജിക്കുന്നുവോ നിത്യയുക്തരായ അവര്‍ക്ക് ഞാന്‍ യോഗക്ഷേമം നല്‍കുന്നു.

ഹേ കുന്തീപുത്ര, ആരാണോ മറ്റു ദേവന്‍മാരില്‍ ഭക്തിയോടുകൂടി ശ്രദ്ധാപൂര്‍വ്വം യജിക്കുന്നത് അവരും വിധി പ്രകാരമല്ലാതെ എന്നെ തന്നെ യാണ് ഭജിക്കുന്നത്.

എന്തുകൊണ്ടെന്നാല്‍ ഞാന്‍ തന്നെയാണ് എല്ലാ യജ്ഞങ്ങളുടെയും ഭോക്താവും പ്രഭുവും അവര്‍ ഉള്ളവണ്ണം എന്നെ അറിയുന്നില്ല. അതുകൊണ്ട് അവര്‍ നിപതിച്ചുപോകുന്നു.

ദേവഭക്തന്‍മാര്‍ ദേവന്‍മാരെയും പിതൃഭക്തന്‍മാര്‍ പിതൃക്കളെയും പ്രാപിക്കുന്നു. ഭൂതങ്ങളെ യജിക്കുന്നവര്‍ ഭൂതങ്ങളെ പ്രാപിക്കുന്നു എന്നെ യജിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു.

ഇലയോ പൂവോ കായോ ഫലമോ വെള്ളമോ ആരെനിക്കു ഭക്തിപൂര്‍വ്വം നല്‍കുന്നുവോ സംയതചിത്തനായ അവന്റെ ഭക്തിയോടെ നല്‍കപ്പെടുന്ന അതിനെ ഞാന്‍ സ്വീകരിക്കുന്നു.

ഹേ കുന്തീപുത്ര, നീ എന്തു ചെയ്യുന്നുവോ എന്തു ഭക്ഷിക്കുന്നുവോ എന്തു ഹോമിക്കുന്നുവോ എന്തു കൊടുക്കുന്നുവോ എന്തിനുവേണ്ടി തപസു ചെയ്യുന്നുവോ അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടെ ചെയ്യുക.

ഇപ്രകാരമായാല്‍ ശുഭവും ആശുഭവുമായ ഫലങ്ങ ളോട് കൂടി കര്‍മ ബന്ധ നങ്ങളില്‍ നിന്നു നീ മുക്തനാകും. മുകതാനായിട്ടു സംന്യാസ യോഗയുക്തനായി എന്നെ നീ പ്രാപിക്കും.

ഞാന്‍ സര്‍വ ഭൂതങ്ങളിലും സമനാണ്. എനിക്ക് ശതുവില്ല പ്രിയനുമില്ലാ. ആരെന്നെ ഭക്തിപൂര്‍വ്വം ഭജിക്കുന്നുവോ അവരെന്നിലും ഞാന്‍ അവരിലും സ്ഥിതി ചെയ്യുന്നു.

ഏറ്റവും ദുരാചാരനായാലും അനന്യചിത്തനായി എന്നെ ഭജിക്കുന്നു വെങ്കില്‍ അവനെ നല്ലവനായിത്തന്നെ കണക്കാക്കപ്പെടണം അവന്‍ വഴിപോലെ യത്നിക്കുന്നവനാകുന്നു.

അവന്‍ വേഗം ധര്‍മനിഷ്ഠനായിത്തീരുന്നു. അവന് ശാശ്വതമായ ശാന്തി ലഭിക്കുകയും ചെയ്യുന്നു. ഹേ കുന്തീപുത്രാ, നന്നയറിഞ്ഞു കൊള്ളുക, എന്റെ ഭക്തന്‍ ഒരിക്കലും നശിക്കുന്നില്ല.

എന്തു കൊണ്ടെന്നാല്‍ ഹേ പാര്‍ത്ഥ, എന്നെ ആശ്രയിക്കുന്നവര്‍ പാപികളോ സ്ത്രീകളോ വൈശ്യരോ ശൂദ്രരോ ആരായിരുന്നാലും പരമഗതിയെ പ്രാപിക്കുന്നു.

പിന്നെ പുണ്യവാന്‍മാരായ ബ്രഹ്മണരും അതുപോലെ ഭക്തരായ രാജര്‍ഷികളും എന്ത്? അവരുടെ കഥ പറയാനില്ല എന്നര്ത്ഥം. അനിത്യവും അസുഖവുമായ ഈ ലോകത്തില്‍ എത്തിയിട്ട് നീ എന്നെ ഭജിക്കുക.

മദേക ചിത്തനായി എന്നില്‍ മനസുറപ്പിക്കുക, മദ് ഭക്ത നാവുക, എന്നെ യജിക്കുന്ന വനാകുക, എന്നെ നമസ്കരിക്കുക, ഇങ്ങിനെ മനസ്സിനെയും ബുദ്ധിയേയും യോഗയുക്തമാക്കിയിട്ട് മല്‍പാരായണ നായിത്തീര്‍ന്നു എന്നെ തന്നെ നീ പ്രാപിക്കും.

രാജയോഗം

ശ്രീ ഭാഗവാന്‍ പറഞ്ഞു: ഏതൊന്നറിഞ്ഞാല്‍ അശുഭത്തില്‍നിന്നും നീ മുക്തനാകുമോ ഏറ്റവും രഹസ്യവും വിജ്ഞാന സഹിതവുമായ ആ ജ്ഞാനം അസൂയയില്ലാത്ത നിനക്കു ഇതാ ഞാന്‍ പറഞ്ഞുതരാം ഇതറിഞ്ഞാല്‍ നീ ആശുഭത്തില്‍നിന്നു മുക്തനായി തീരും.

ഇതു വിദ്യകളില്‍ അതിശ്രേഷ്ടവും അത്യന്തരഹസ്യവും പവിത്രവും ഉത്തമവും സ്പഷ്ടമായി കണ്ടറിയാവുന്നതും ധര്‍മയുക്തവും ചെയ്യാന്‍ എളുപ്പമുള്ളതും അവ്യയവും ആകുന്നു.

ഹേ ശത്രുനാശനാ, ഈ ധര്‍മത്തില്‍ ശ്രദ്ധയില്ലാത്ത പുരുഷന്‍ എന്നെ പ്രാപിക്കാതെ ജനനമരണങ്ങളുടെ, മാര്‍ഗത്തില്‍ ചുറ്റിത്തിരിയുന്നു.

ഈ ജഗത്ത് മുഴുവന്‍ സൂക്ഷ്മരൂപനായ എന്നാല്‍ വ്യാപ്തമായിരിക്കുന്നു. സര്‍വ ഭൂതങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നു . ഞാന്‍ അവയില്‍ സ്ഥിതി ചെയ്യുന്നുമില്ല.

ഭൂതങ്ങള്‍ എന്നില്‍ സ്ഥി തിചെയ്യുന്നില്ല. എന്റെ ഐശ്വര്യമായ യോഗത്തെ ദര്ശിചാലും. എന്റെ ആത്മാവ് ഭൂതങ്ങളെ വഹിക്കുന്നു. ഭൂതങ്ങളെ സൃഷ്ടിക്കുന്നു. ഭൂതങ്ങളില്‍ ഞാന്‍ സ്ഥിതിചെയ്യുന്നില്ല താനും.

എന്റെ സര്‍വ ഭൂതമഹേശ്വര സ്വരൂപമായ പരമഭാവം അറിയാതെ നിഷ്ഫലമായ ആശയുള്ള വരും നിഷ്ഫലമായ കര്‍മങ്ങളോടു കൂടിയവരും നിഷ്ഫലമായ ജ്ഞാനത്തോട് കൂടിയവരും വിപരീത ചിത്തരും രാക്ഷസിയും ആസുരിയും മോഹിനിയുമായ പ്രകൃതി യുള്ളവരുമായ മൂഢന്‍മാര്‍ മനുഷ്യരൂപം സ്വീകരിക്കുന്ന എന്നെ അവഗണിക്കുന്നു.

ഹേ പാര്‍ത്ഥ, എന്നാല്‍ ദൈവിയായ പ്രകൃതിയുള്ള മഹാത്മാക്കള്‍ എന്നെ ഭൂതങ്ങള്‍ക്ക് ആദികാരണവും പരിണാമമില്ലാത്തവനുമായി അറിഞ്ഞിട്ടു അനന്യചിത്തന്മാരായി ഭജിക്കുന്നു.

അവരെപ്പോഴും എന്നെ കീര്‍ത്തിച്ചും ദൃഡ വൃതരായി യജിച്ചും ഭക്തി യോടെ നമസ്കരിച്ചും നിത്യയുക്തരായി എന്നെ ഉപാസിക്കുന്നു.

അതുതന്നെയല്ല മറ്റുചിലര്‍ ജ്ഞാനയജ്ഞാത്താല്‍ യജിച്ചും ഏകത്വഭാവത്തിലും ഭിന്നഭാവത്തിലും പലവിധത്തില്‍ വിശ്വതോമുഖനായ എന്നെ ഉപാസിക്കുന്നു.

ഞാന്‍ കര്‍മമാണ്, ഞാന്‍ യജ്ഞമാണ്‌, ഞാന്‍ പിതൃക്രിയയാണ്, ഞാന്‍ ഓഷദമാണ്‌, ഞാന്‍ മന്ത്രമാണ്, ഞാന്‍ അഗ്നിയാണ്, ഹോമിക്ക പ്പെട്ട വസ്തുവും ഞാന്‍തന്നെയാണ്.

ഈ ജഗത്തിന്‍റെ മാതാവും ധാതാവും പിതാമഹനും പിതാവും അറിയേണ്ട പവിത്രമായ പ്രണവവും ഋക്കും സാമവും യുജുസും പ്രാപ്യസ്ഥാനവും ഭരണകര്‍ത്താവും പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും ഉത്ഭവവും സ്ഥിതിയും നാശവും
ലയ സ്ഥാനവും അവ്യയമായ ബീജവും ഞാനാണ്.(2)