ഹേ അര്‍ജുനാ, ഞാന്‍ ജഗത്തെ തപിപ്പിക്കുന്നു. ഞാന്‍ മഴ തടയുന്നു. മഴ പെയ്യിക്കുകയും ചെയ്യുന്നു. അമരത്വവും മൃത്യുവും ഉണ്മയും ഇല്ലായ്മയും ഞാന്‍ തന്നെ ആകുന്നു.
ത്രൈവിദ്യനമാരായ സോമരാസാസ്വാദകര്‍ പാപംതീര്‍ന്നു എന്നെ യജ്ഞങ്ങള്‍കൊണ്ടു യജിച്ച് സ്വര്‍ഗവാസം പ്രാര്‍ഥിക്കുന്നു. അവര്‍ പുണ്യമായ ദേവലോകം പ്രാപിച്ച് സ്വര്‍ഗത്തില്‍ ദിവ്യമായ ദേവഭോഗങ്ങള്‍ അനുഭവിക്കുന്നു.
അവര്‍ വിശാലമായ സ്വര്‍ലോകത്തിലെ സുഖമനുഭവിച്ച് പുണ്യംക്ഷയിക്കുമ്പോള്‍ മര്‍ത്യ ലോകത്തിലേക്ക് വരുന്നു. ഇങ്ങിനെ വൈദിക ധര്‍മമനുഷ്ടിക്കുന്നവര്‍ ഭോഗേചഛക്കായിട്ട് പോയും വന്നും കഴിയുന്നു.
മറ്റു ചിന്തയില്ലാതെ അനന്യന്മാരായി എന്നെ ചിന്തിച്ചുകൊണ്ടു ഏതു ജനങ്ങള്‍ ഭജിക്കുന്നുവോ നിത്യയുക്തരായ അവര്‍ക്ക് ഞാന്‍ യോഗക്ഷേമം നല്‍കുന്നു.
ഹേ കുന്തീപുത്ര, ആരാണോ മറ്റു ദേവന്‍മാരില്‍ ഭക്തിയോടുകൂടി ശ്രദ്ധാപൂര്‍വ്വം യജിക്കുന്നത് അവരും വിധി പ്രകാരമല്ലാതെ എന്നെ തന്നെ യാണ് ഭജിക്കുന്നത്.
എന്തുകൊണ്ടെന്നാല്‍ ഞാന്‍ തന്നെയാണ് എല്ലാ യജ്ഞങ്ങളുടെയും ഭോക്താവും പ്രഭുവും അവര്‍ ഉള്ളവണ്ണം എന്നെ അറിയുന്നില്ല. അതുകൊണ്ട് അവര്‍ നിപതിച്ചുപോകുന്നു.
ദേവഭക്തന്‍മാര്‍ ദേവന്‍മാരെയും പിതൃഭക്തന്‍മാര്‍ പിതൃക്കളെയും പ്രാപിക്കുന്നു. ഭൂതങ്ങളെ യജിക്കുന്നവര്‍ ഭൂതങ്ങളെ പ്രാപിക്കുന്നു എന്നെ യജിക്കുന്നവര്‍ എന്നെയും പ്രാപിക്കുന്നു.
ഇലയോ പൂവോ കായോ ഫലമോ വെള്ളമോ ആരെനിക്കു ഭക്തിപൂര്‍വ്വം നല്‍കുന്നുവോ സംയതചിത്തനായ അവന്റെ ഭക്തിയോടെ നല്‍കപ്പെടുന്ന അതിനെ ഞാന്‍ സ്വീകരിക്കുന്നു.
ഹേ കുന്തീപുത്ര, നീ എന്തു ചെയ്യുന്നുവോ എന്തു ഭക്ഷിക്കുന്നുവോ എന്തു ഹോമിക്കുന്നുവോ എന്തു കൊടുക്കുന്നുവോ എന്തിനുവേണ്ടി തപസു ചെയ്യുന്നുവോ അതെല്ലാം എന്നില്‍ അര്‍പ്പണ ബുദ്ധിയോടെ ചെയ്യുക.
ഇപ്രകാരമായാല്‍ ശുഭവും ആശുഭവുമായ ഫലങ്ങ ളോട് കൂടി കര്‍മ ബന്ധ നങ്ങളില്‍ നിന്നു നീ മുക്തനാകും. മുകതാനായിട്ടു സംന്യാസ യോഗയുക്തനായി എന്നെ നീ പ്രാപിക്കും.
ഞാന്‍ സര്‍വ ഭൂതങ്ങളിലും സമനാണ്. എനിക്ക് ശതുവില്ല പ്രിയനുമില്ലാ. ആരെന്നെ ഭക്തിപൂര്‍വ്വം ഭജിക്കുന്നുവോ അവരെന്നിലും ഞാന്‍ അവരിലും സ്ഥിതി ചെയ്യുന്നു.
ഏറ്റവും ദുരാചാരനായാലും അനന്യചിത്തനായി എന്നെ ഭജിക്കുന്നു വെങ്കില്‍ അവനെ നല്ലവനായിത്തന്നെ കണക്കാക്കപ്പെടണം അവന്‍ വഴിപോലെ യത്നിക്കുന്നവനാകുന്നു.
അവന്‍ വേഗം ധര്‍മനിഷ്ഠനായിത്തീരുന്നു. അവന് ശാശ്വതമായ ശാന്തി ലഭിക്കുകയും ചെയ്യുന്നു. ഹേ കുന്തീപുത്രാ, നന്നയറിഞ്ഞു കൊള്ളുക, എന്റെ ഭക്തന്‍ ഒരിക്കലും നശിക്കുന്നില്ല.
എന്തു കൊണ്ടെന്നാല്‍ ഹേ പാര്‍ത്ഥ, എന്നെ ആശ്രയിക്കുന്നവര്‍ പാപികളോ സ്ത്രീകളോ വൈശ്യരോ ശൂദ്രരോ ആരായിരുന്നാലും പരമഗതിയെ പ്രാപിക്കുന്നു.
പിന്നെ പുണ്യവാന്‍മാരായ ബ്രഹ്മണരും അതുപോലെ ഭക്തരായ രാജര്‍ഷികളും എന്ത്? അവരുടെ കഥ പറയാനില്ല എന്നര്ത്ഥം. അനിത്യവും അസുഖവുമായ ഈ ലോകത്തില്‍ എത്തിയിട്ട് നീ എന്നെ ഭജിക്കുക.
മദേക ചിത്തനായി എന്നില്‍ മനസുറപ്പിക്കുക, മദ് ഭക്ത നാവുക, എന്നെ യജിക്കുന്ന വനാകുക, എന്നെ നമസ്കരിക്കുക, ഇങ്ങിനെ മനസ്സിനെയും ബുദ്ധിയേയും യോഗയുക്തമാക്കിയിട്ട് മല്‍പാരായണ നായിത്തീര്‍ന്നു എന്നെ തന്നെ നീ പ്രാപിക്കും.
Subscribe to:
Post Comments (Atom)
No comments:
Post a Comment