ശ്രീ ഭാഗവാന്‍ പറഞ്ഞു: ഹേ മഹാബാഹോ, എന്‍റെ അതിശ്രേഷ്ഠമായ വാക്ക് വീണ്ടും കേള്‍ക്കുക. സന്തുഷ്ട നായ നിന്‍റെ ഹിതത്തിനു വേണ്ടി അത് ഞാന്‍ പറഞ്ഞു തരാം.
ദേവന്‍മാരും എന്‍റെ പ്രഭാവത്തെ അറിയുന്നില്ല. മഹര്‍ഷിമാരും അറിയുന്നില്ല. എന്തു കൊണ്ടെന്നാല്‍ സര്വപ്രകാരത്തിലും ദേവന്‍മാരുടെയും മഹര്‍ഷി മാരുടെയും ഉത്ഭവസ്ഥാനം ഞാനാകുന്നു.
യാതോരുത്തന്‍ ജനനമില്ലാത്തവനും ആദിയില്ലാത്തവനും സര്‍വലോകനാഥനുമായി അറിയുന്നുവോ അവന്‍ മനുഷ്യരില്‍ വച്ച് മോഹമറ്റവനായി സര്‍വ പാപങ്ങളില്‍ നിന്നും മുക്തനായിത്തീരുന്നു.
ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ദമം,ശമം, സുഖം, ദുഃഖം, ഉത്ഭവം, നാശം, ഭയം, ഭയമില്ലായ്മ, അഹിംസ, സമത്വം, സന്തോഷം, തപസ്, ദാനം, യശസ്, അയശസ് ഇങ്ങിനെ പലവിധമുള്ള ഭൂതങ്ങളുടെ ഭാവങ്ങള്‍ എന്നില്‍നിന്ന് തന്നെ ഉണ്ടാകുന്നു. എല്ലാറ്റിന്‍റെയും മൂലകാരണം ഞാനാണ്. (2 വരികള്‍)
ഏഴ് മഹര്‍ഷികളും പൂര്‍വന്‍മാരായ നാല് മനുക്കളും മദ്ഭാവത്തോടു കൂടി മനസ്സില്‍ നിന്നു മുണ്ടായവരാണ് അവരില്‍നിന്നുണ്ടാ യവരാണ് ലോകത്തിലുള്ള ഈ പ്രജകളെല്ലാം.
Thursday, October 1, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment