ശ്രീ ഭാഗവാന്‍ പറഞ്ഞു: ഏതൊന്നറിഞ്ഞാല്‍ അശുഭത്തില്‍നിന്നും നീ മുക്തനാകുമോ ഏറ്റവും രഹസ്യവും വിജ്ഞാന സഹിതവുമായ ആ ജ്ഞാനം അസൂയയില്ലാത്ത നിനക്കു ഇതാ ഞാന്‍ പറഞ്ഞുതരാം ഇതറിഞ്ഞാല്‍ നീ ആശുഭത്തില്‍നിന്നു മുക്തനായി തീരും.
ഇതു വിദ്യകളില്‍ അതിശ്രേഷ്ടവും അത്യന്തരഹസ്യവും പവിത്രവും ഉത്തമവും സ്പഷ്ടമായി കണ്ടറിയാവുന്നതും ധര്‍മയുക്തവും ചെയ്യാന്‍ എളുപ്പമുള്ളതും അവ്യയവും ആകുന്നു.
ഹേ ശത്രുനാശനാ, ഈ ധര്‍മത്തില്‍ ശ്രദ്ധയില്ലാത്ത പുരുഷന്‍ എന്നെ പ്രാപിക്കാതെ ജനനമരണങ്ങളുടെ, മാര്‍ഗത്തില്‍ ചുറ്റിത്തിരിയുന്നു.
ഈ ജഗത്ത് മുഴുവന്‍ സൂക്ഷ്മരൂപനായ എന്നാല്‍ വ്യാപ്തമായിരിക്കുന്നു. സര്‍വ ഭൂതങ്ങളും എന്നില്‍ സ്ഥിതിചെയ്യുന്നു . ഞാന്‍ അവയില്‍ സ്ഥിതി ചെയ്യുന്നുമില്ല.
ഭൂതങ്ങള്‍ എന്നില്‍ സ്ഥി തിചെയ്യുന്നില്ല. എന്റെ ഐശ്വര്യമായ യോഗത്തെ ദര്ശിചാലും. എന്റെ ആത്മാവ് ഭൂതങ്ങളെ വഹിക്കുന്നു. ഭൂതങ്ങളെ സൃഷ്ടിക്കുന്നു. ഭൂതങ്ങളില്‍ ഞാന്‍ സ്ഥിതിചെയ്യുന്നില്ല താനും.
എന്റെ സര്‍വ ഭൂതമഹേശ്വര സ്വരൂപമായ പരമഭാവം അറിയാതെ നിഷ്ഫലമായ ആശയുള്ള വരും നിഷ്ഫലമായ കര്‍മങ്ങളോടു കൂടിയവരും നിഷ്ഫലമായ ജ്ഞാനത്തോട് കൂടിയവരും വിപരീത ചിത്തരും രാക്ഷസിയും ആസുരിയും മോഹിനിയുമായ പ്രകൃതി യുള്ളവരുമായ മൂഢന്‍മാര്‍ മനുഷ്യരൂപം സ്വീകരിക്കുന്ന എന്നെ അവഗണിക്കുന്നു.
ഹേ പാര്‍ത്ഥ, എന്നാല്‍ ദൈവിയായ പ്രകൃതിയുള്ള മഹാത്മാക്കള്‍ എന്നെ ഭൂതങ്ങള്‍ക്ക് ആദികാരണവും പരിണാമമില്ലാത്തവനുമായി അറിഞ്ഞിട്ടു അനന്യചിത്തന്മാരായി ഭജിക്കുന്നു.
അവരെപ്പോഴും എന്നെ കീര്‍ത്തിച്ചും ദൃഡ വൃതരായി യജിച്ചും ഭക്തി യോടെ നമസ്കരിച്ചും നിത്യയുക്തരായി എന്നെ ഉപാസിക്കുന്നു.
അതുതന്നെയല്ല മറ്റുചിലര്‍ ജ്ഞാനയജ്ഞാത്താല്‍ യജിച്ചും ഏകത്വഭാവത്തിലും ഭിന്നഭാവത്തിലും പലവിധത്തില്‍ വിശ്വതോമുഖനായ എന്നെ ഉപാസിക്കുന്നു.
ഞാന്‍ കര്‍മമാണ്, ഞാന്‍ യജ്ഞമാണ്, ഞാന്‍ പിതൃക്രിയയാണ്, ഞാന്‍ ഓഷദമാണ്, ഞാന്‍ മന്ത്രമാണ്, ഞാന്‍ അഗ്നിയാണ്, ഹോമിക്ക പ്പെട്ട വസ്തുവും ഞാന്‍തന്നെയാണ്.
ഈ ജഗത്തിന്‍റെ മാതാവും ധാതാവും പിതാമഹനും പിതാവും അറിയേണ്ട പവിത്രമായ പ്രണവവും ഋക്കും സാമവും യുജുസും പ്രാപ്യസ്ഥാനവും ഭരണകര്‍ത്താവും പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും ഉത്ഭവവും സ്ഥിതിയും നാശവും
ലയ സ്ഥാനവും അവ്യയമായ ബീജവും ഞാനാണ്.(2)
Subscribe to:
Post Comments (Atom)
No comments:
Post a Comment