അര്‍ജുനന്‍ പറഞ്ഞു : അല്ലയോ കൃഷ്ണാ, സന്യാസവും പിന്നെ കര്‍മയോഗവും അങ്ങ് ഉപദേശിക്കുന്നു. ഈ രണ്ടില്‍ ഏതാണോ ശ്രേയസ്കരം എന്നത് നിശ്ചിതമായി എനിക്ക് പറഞ്ഞു തരിക.
ശ്രീ ഭഗവാന്‍ പറഞ്ഞു : സന്യാസവും കര്‍മയോഗവും രണ്ടും മുക്തിപ്രദമാണ്. എന്നാല്‍ ആ രണ്ടില്‍ കര്‍മസന്യാസത്തെ അപേക്ഷിച്ച് കര്‍മ യോഗമാണ് വിശിഷ്ടം.
മഹാബാഹോ, ഏതൊരുവന്‍ ദ്വേഷിക്കുന്നില്ല കാംക്ഷിക്കുന്നുമില്ല അവന്‍ നിത്യസന്യാസി എന്നറിയുക. എന്ത്കൊണ്ടെന്നാല്‍ ദ്വന്ദ്വാതീതന്‍ ബന്ധത്തില്‍നിന്ന് നിഷ്പ്രയാസം മുക്തനാകുന്നു.
സംഖ്യവും യോഗവും വെവ്വേറെയായി ബാലിശന്മാര്‍ പറയുന്നു. പണ്‍ഡിതന്‍മാര്‍ പറയുന്നില്ല. ഒന്നെങ്കിലും വേന്ടവിധം അനുഷ്ടിക്കുന്ന പക്ഷം രണ്ടിന്‍റെയും ഫലം ലഭിക്കും.
ഏത് സ്ഥാനം സംഖ്യന്മാര്‍ നേടുമോ അത് യോഗികളും നേടും. സംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നവനത്രെ കാണുന്നവന്‍.
ഹേ മഹാബാഹോ : എന്നാല്‍ സന്യാസം യോഗം കൂടാതെ പ്രാപിക്കാന്‍ പ്രയാസമാണ്. യോഗനിഷ്ഠനായ മുനി വേഗത്തില്‍ ബ്രഹ്മത്തെ പ്രാപിക്കുന്നു.
യോഗയുക്തനും പരിശുദ്ധാത്മാവും മനോജയം നേടിയവനും ജിതേന്ദ്രിയനും സര്‍വഭൂതങ്ങളെയും ആത്മതുല്യനായി കാണുന്നവനും ആയവന്‍ കര്‍മം ചെയ്യുന്നെങ്കിലും ബന്ധനായിത്തീരുന്നില്ല.
യോഗയുക്തനായ തത്വജ്ഞന്‍ ദര്‍ശിക്കുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, തിന്നുക, നടക്കുക, ഉറങ്ങുക, ശ്വസിക്കുക, ചിലക്കുക, വിസര്‍ജിക്കുക, എടുക്കുക, കണ്ണുതുറക്കുക, കണ്ണടയ്ക്കുക, ഇവയൊക്കെ ചെയ്താലും ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ സ്ഥിതിചെയ്യുന്നു എന്ന് അറിഞ്ഞുകൊണ്ടുതന്നെ താന്‍ ഒന്നും ചെയ്യുന്നില്ല എന്ന് മനനം ചെയ്യുന്നു.
ആര് ആസക്തി കൈവിട്ടു ബ്രഹ്മത്തില്‍ സമര്‍പ്പിച്ച് കര്‍മം അനുഷ്ടിക്കുന്നുവോ അവന്‍ വെള്ളം കൊണ്ടു താമരയില എന്നപോലെ പാപത്താല്‍ മലിനമാക്കപ്പെടുന്നില്ല.
ശരീരംകൊണ്ടും മനസ്കൊണ്ടും ബുദ്ധികൊണ്ടും ഇന്ദ്രിയങ്ങള്‍ മാത്രം കൊണ്ടും ആത്മാശുദ്ധിക്ക് വേണ്ടി യോഗികള്‍ നിസംഗരായി കര്‍മങ്ങള്‍ അനുഷ്ടിക്കുന്നു.
യോഗയുക്തന്‍ കര്‍മഫലം ഉപേക്ഷിച്ചു ദൃഡപ്രതിഷ്ഠമായ ശാന്തി കൈവരിക്കുന്നു. യുക്തനല്ലാത്തവന്‍ കാമം മൂലം ഫലത്തില്‍ ആസക്തനായി ബന്ധനായിത്തീരുനു.
സര്‍വ കര്‍മങ്ങളും മനസ് കൊണ്ടു ഉപേക്ഷിച്ച് ഇന്ദ്രിയ മനോജയം നേടിയ ദേഹധാരിയായ ജീവാത്മാവ് പ്രവര്‍ത്തിക്കാതെയും പ്രവര്‍ത്തിപ്പിക്കാതെയും ഒന്‍പതു വാതിലുള്ള ശരീരത്തില്‍ സുഖമായി വസിക്കുന്നു.
ഈശ്വരന്‍ ലോകത്തിനു കര്‍തൃത്വം സൃഷ്ടിക്കുന്നില്ല. കര്‍മങ്ങളുമില്ല കര്‍മഫലബന്ധങ്ങലുമില്ല. എന്നാല്‍ സ്വഭാവമാണ് പ്രവര്‍ത്തിക്കുന്നത്.
ഈശ്വരന്‍ ആരുടേയും പാപവും സുകൃതവും സ്വീകരിക്കുന്നില്ല. ജ്ഞാനം അജ്ഞാനത്താല്‍ മറയപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ജീവികള്‍ മോഹത്തിലാണ്ട്പോകുന്നു.
എന്നാല്‍ ആര്‍ക്കു ജ്ഞാനത്താല്‍ ആത്മാവിന്‍റെ ആ ജ്ഞാനം നശിച്ചിരിക്കുന്നുവോ അവര്‍ക്ക് ആദിത്യന്‍ എന്നപോലെ ജ്ഞാനം പരമമായ ബ്രഹ്മത്തെ പ്രകാശിപ്പിക്കുന്നു.
ബ്രഹ്മത്തില്‍ മനസൂന്നിയവരും ബ്രഹ്മതാദാത്മ്യം പ്രാപിച്ചവരും ബ്രഹ്മനിഷ്ഠരും ബ്രഹ്മത്തെക്കുറിച്ചല്ലാതെ മറ്റൊരു ചിന്തയില്ലാത്തവരുമായവര്‍ ജ്ഞാനത്താല്‍ പാപമകന്നു മോക്ഷപദത്തെ പ്രാപിക്കുന്നു.
വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, പട്ടിയിലും, ചണ്‍ഡാലനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികളാകുന്നു.
Friday, August 1, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment