അര്‍ജുനാ, എങ്ങിനെ കത്തിയെരിയുന്ന അഗ്നി, വിറകു ഭസ്മമാക്കുമോ അതുപോലെ ജ്ഞാനാഗ്നി എല്ലാ കര്‍മങ്ങളെയും നശിപ്പിക്കും.
ഈ ലോകത്തില്‍ ജ്ഞാനം പോലെ പവിത്രമായി ഒന്നും അറിയപ്പെടുന്നില്ല തന്നെ. യോഗം കൊണ്ടു സിദ്ധനായവാന്‍ കാലക്രമത്തില്‍ തനിയെ ആത്മാവില്‍ വിളങ്ങുന്നതാണ്.
ജ്ഞാനത്തില്‍ തന്നെ മനസ്സൂന്നിയവനും ജിതേന്ദ്രിയനും ശ്രദ്ധയുള്ളവനുമായ ആള്‍ ജ്ഞാനം നേടുന്നു. ജ്ഞാനം നേടിയാല്‍ പരമമായ ശാന്തി പ്രാപിക്കാനും കഴിയും.
ആജ്ഞനും ശ്രദ്ധയില്ലാത്തവനും സംശയം തീരാത്തവനും നശിക്കുന്നു. സംശയിക്കുന്നവന് ഈ ലോകമില്ല പരലോകവുമില്ല സുഖവുമില്ല.
ധനഞജയാ, യോഗത്താല്‍ കര്‍മബന്ധഫലങ്ങള്‍ ഉപേക്ഷിച്ചവനും ജ്ഞാനംകൊണ്ടു സംശയങ്ങള്‍ നിശേഷം തീര്‍ന്നവനും ആത്മനിഷ്ഠനുമായവനെ കര്‍മങ്ങള്‍ ഒരുവിധത്തിലും ബന്ധിക്കുന്നില്ല.
ഹേ ഭാരതാ, അതുകൊണ്ട് അജ്ഞാനം കൊണ്ടു ഉണ്ടായതും മനസിലുള്ളതുമായ നിന്‍റെ ഈ സംശയത്തെ ജ്ഞാനമാകുന്ന വാളുകൊണ്ടു ഛേദിച്ചിട്ടു യോഗത്തെ ആശ്രയിക്കുക, ഏഴുന്നെല്‍ക്കുക.
Friday, August 1, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment