ആരുടെ മനസാണോ സമഭാവനയില്‍ പ്രതിഷ്ടിതമായിരിക്കുന്നത് ഇവിടെ വച്ചു തന്നെ അവര്‍ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബ്രഹ്മം നിര്‍ദ്ദോഷവും സമവുമാകുന്നു. അത്കൊണ്ടു അവര്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നവരത്രേ.
സ്ഥിരബുദ്ധിയും മോഹമില്ലാത്തവനും ആയവന്‍ ബ്രഹ്മജ്ഞ്നും ബ്രഹ്മരൂപനുമാണ്. അവന്‍ പ്രിയം നേടി സന്തോഷിക്കുന്നില്ല. അപ്രിയം വന്നുചേര്‍ന്നു ദുഖിക്കുന്നുമില്ല.
ബാഹ്യവിഷയങ്ങളില്‍ അനാസക്തനായവന്‍, ആത്മാവില്‍ ഏതു സുഖം അനുഭവിക്കുന്നുവോ അത് ബ്രഹ്മത്തില്‍ യോഗയുക്താത്മാവായിട്ടുള്ള അവന്‍ എന്നും അനുഭവിക്കുന്നു.
ഹേ കൌന്തേയാ, ഏതു വിഷയസുഖങ്ങളാണോ ഇന്ദ്രിയങ്ങളുടെ വിഷയസമ്പര്‍ക്കം കൊണ്ടു ഉണ്ടാകുന്നത് അത് ദുഃഖപ്രദം തന്നെ. ആദിയും അന്തവും ഉള്ളവയുമാണ്. വിദ്വാന്‍ ആവയില്‍ രമിക്കുന്നില്ല.
ആരാണോ ഇവിടെ വച്ചു തന്നെ ശരീര നാശത്തിനു മുമ്പ് കാമക്രോധങ്ങള്‍ ഉളവാക്കുന്ന ക്ഷോഭത്തെ നിയന്ത്രിക്കാന്‍ കഴിവ് നേടുന്നത് അവന്‍ യോഗയുക്തനാണ്. ആ മനുഷ്യന്‍ സുഖമനുഭവിക്കുന്നവനുമാകുന്നു.
ആര് ഉള്ളില്‍ സുഖംകണ്ടെത്തുന്നു. ഉള്ളില്‍ രമിക്കയും ചെയ്യുന്നു അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുന്നു. ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.
കല്മഷം ക്ഷയിച്ചവരും സംശയഹീനരും മനോജയം നേടിയവരും സര്‍വഭൂതങ്ങളുടെയും ക്ഷേമത്തില്‍ തല്‍പരരുമായ ഋഷിമാര്‍ ബ്രഹ്മാനന്ദം നേടുന്നു.
ആത്മജ്ഞരും, കാമക്രോധങ്ങലില്ലാത്തവരും മനസിനെ നിയന്ത്രിച്ചവരും ആയ യോഗികളുടെ ചുറ്റും ബ്രഹ്മാനന്ദം വിലസുന്നു.
ബാഹ്യവിഷയങ്ങളെ പുറത്താക്കി നോട്ടം ഭൂമധ്യത്തിലുറപ്പിച്ച് മൂക്കിനുള്ളില്‍ സഞ്ചരിക്കുന്ന പ്രാണന്‍റെയും അപാനന്‍റെയും ഗതി സമീകരിച്ച് ഇന്ദ്രിയങ്ങളെയും മനസിനെയും ബുദ്ധിയെയും നിയന്ത്രിച്ച് ഇഛ, ഭയം ,ക്രോധം ഇവ വെടിഞ്ഞ് മോക്ഷയ്ക തല്‍പരനായിരിക്കുന്ന മുനി ആരാണോ അവനെപ്പോഴും മുക്തനായി ഭവിക്കുന്നു.
യജ്ഞത്തിന്‍റെയും തപസിന്‍റെയും ഭോക്താവും, ലോകത്തിന്‍റെയെല്ലാം ആദിനാഥനും എല്ലാ ജീവികളുടെയും സുഹൃത്തുമായി എന്നെ മനസിലാക്കുന്നവന്‍ ശാന്തിയെ പ്രാപിക്കുന്നു.
Monday, August 4, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment