സഞ്ജയന്‍ പറഞ്ഞു: അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനന്‍ ഗുരു ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു
ആചാര്യാ അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ധൃപധ പുത്രനാല്‍ അണിനിരതപ്പെട്ട പാണ്ഡവന്‍മാരുടെ ഈ വലിയ സൈന്യത്തെ ദര്ശിചാലുമ്.
പാണ്ടവ സൈന്യത്തില്‍ ഭീമാര്‍ജ്ഞുനതുല്യരും ശൂരരും വലിയ വില്ലാളികലുമായ യുയുധാനനും വിരാടനും മഹാരതനായ ദൃപതനും ദൃഷ്ടകേതുവും ചേകിതനനും വീര്യവാനായ കാശിരാജാവും പുരുചിതും കുന്തീഭോച്ചനനും നരസ്രെഷ്ട്ടനായ ശ്യ്ബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജ്സും സുഭദ്രാ തനയനായ അഭിമന്യുവും ദ്രൌപതീ പുത്രന്മാരും ഉണ്ട്. എല്ലാവരുംതന്നെ മഹാരതന്മാരാന്നല്ലോ.
ബ്രാഹ്മണസ്രെഷ്ട്ടാ, ഇനി നമുക്കു വിസിഷ്ട്ടന്‍മാരായി ആരോക്കെയുണ്ടോ അവരെ അറിഞ്ഞുകൊള്‍ക. എന്റ്റെ സൈന്യത്തില്‍ നായകന്മാരായ അവരുടെ പേരുകള്‍ അങ്ങയുടെ അറിവിനായി ഞാന്‍ പറയാം.
ഭവാനും ഭീഷ്മരും കര്‍ണനും പോരില്‍ജയിക്കുന്ന കൃപരും ആശ്വധാമാവും വികര്‍ന്നനും ഭൂരിശ്രവസ്സും ജയദ്രതനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപെക്ഷിക്കാന്‍ സന്നദ്ധരാണ്. എല്ലാവരും പലവിധം ആയുധങ്ങള്‍ പ്രയോഗിക്കുന്നവരും യുദ്ധംചെയ്യാന്‍ സമര്‍ത്തരുമാണ്.
അതുകൊണ്ട് ഭീഷ്മ രക്ഷിതമായ നമ്മുടെ സൈന്യം അപരിമിതമെന്കിലും അപര്യാപ്തവും ഭീമന്‍ രക്ഷിക്കുന്ന അവരുടെ സൈന്യം പരിമിതമേന്കിലും പര്യാപ്തവും ആണ്
എല്ലാസ്ഥാനതും അവരവരുടെ പന്കിനനുസരിച്ചു നിലയുറപ്പിച്ച നിങ്ങള്‍ എല്ലാവരും തന്നെ ഭീഷ്മരെതന്നെ കാത്തു രക്ഷിക്കണം
ദുര്യോധനന് സന്തോഷം ഉലവാക്കിക്കൊണ്ട് പ്രതാപിയും കുരുക്കളില്‍വച്ചു വൃദ്ധനുമായ പിതാമഹന്‍ ഭീഷ്മര്‍ ഉച്ചത്തില്‍ സിംഹനാദം ചെയ്ത് ശംഖു മുഴക്കി.
അനന്തരം ശംകുകളും പെരുംപരകളും പലതരം വാദ്യങ്ങളും പെട്ടന്ന് ത്തന്നെ മുഴക്കപ്പെട്ടു ആ ശബ്ദം ദിക്കെങ്ങും നിറഞ്ഞു.
അതിനുശേഷം വെളുത്ത കുതിരയെ പൂട്ടിയ വലിയ തേരില്‍ ഇരുന്നുകൊണ്ട് ശ്രീകൃഷ്ണനും അര്‍ജുനനും ദിവ്യ ശംകങ്ങള്‍ മുഴക്കി.
കൃഷ്ണന്‍ പാന്ച്ചജന്യവും അര്‍ജുനന്‍ ദേവന്മാര്‍ കൊടുത്ത ശംകും മുഴക്കി ഭീഷണ കര്‍മങ്ങള്‍ ചെയ്യുന്ന ഭീമസേനന്‍ പൌട്രമെന്ന മഹാ ശംകും മുഴക്കി.
രാജാവും കുന്തീപുത്രനുമായ യുധിഷ്ട്ടിരന്‍ അനന്തവിജയവും നകുലസഹദേവന്മാര്‍ സുഗോഷമണിപുഷ്പകങ്ങളും മുഴക്കി.
അല്ലയോ രാജാവേ, വില്ലാളി വീരനായ കാശി രാജാവും മഹാരഥനായ ശികണ്ടിയും ദൃഷ്ടദ്രുംനനും വിരാടനും തോല്‍ക്കാത്ത സത്യകിയും പാന്ചാലനും പാന്ചാലീപുത്രരും കയ്യൂക്കുള്ള അഭിമന്യുവും അവിടവിടെ നിന്നു പ്രത്യേകം പ്രതേകം ശംഖു മുഴക്കി.
No comments:
Post a Comment