Thursday, July 24, 2008

സാംഖ്യയോഗം 4

ശ്രീ ഭഗവാന്‍ പറഞ്ഞു : അല്ലയോ പാര്‍ത്ഥ, മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും എപ്പോള്‍ ഉപേക്ഷിക്കുന്നുവോ, ആത്മാവിനാല്‍ ആത്മാവില്‍ത്തന്നെ സന്തുഷ്ടനായവ്ന്‍ അപ്പോള്‍ സ്ഥിതപ്രജഞാന്‍ എന്ന് പറയപ്പെടുന്നു.

ദുഃഖങ്ങളില്‍ കുലുങ്ങാതവനും സുഖങ്ങളില്‍ താല്പര്യമില്ലാത്തവനും രാഗം, ഭയം, കോപം, ഇവയില്ലാത്തവനുമായ പുരുഷന്‍ സ്ഥിതപ്രജഞാന്‍ ആയ മുനി എന്നറിയപ്പെടുന്നു.

ഏതൊരാള്‍ എല്ലാത്തിലും ആസക്തി വിട്ടവനായി അതാതു ശുഭാശുഭങ്ങള്‍ ലഭിച്ചു സന്തോഷിക്കുകയും ദ്വേഷിക്കുകയും ചെയ്യുന്നില്ലയോ അവന്‍റെ പ്രജഞ പ്രതിഷ്ട്ടിതമാണ്.

ആമ, അംഗങ്ങളെ എന്നപോലെ എപ്പോള്‍ എല്ലാവിധത്തിലും ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നു പിന്‍വലിക്കുന്നുവോ അപ്പോള്‍ അവന്‍റെ പ്രജഞ പ്രതിഷ്ട്ടിതമായിത്തീരുന്നു.

ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങള്‍ അനുഭവിക്കാത്ത മനുഷ്യന് ആസക്ത്തിയൊഴികെ വിഷയങ്ങള്‍ അകന്നു പോകുന്നു. അവന്‍റെ ആസക്ത്തിയും പരമാത്മാവിനെ കണ്ടാല്‍ മാഞ്ഞു പോകുന്നു.

കുന്തീപുത്രാ, ഇന്ദ്രിയനിഗ്രഹത്തിനായി പ്രയത്നിക്കുന്ന വിദ്വാനായ പുരുഷന്‍റെ മനസ്സിനെപ്പോലും തകര്‍ക്കുന്നവയാണ് ഇന്ദ്രിയങ്ങള്‍. അവ മനസ്സിനെ ബലാല്‍ക്കാരമായി വശത്താക്കുന്നു.

അവയെല്ലാം സംയമനം ചെയ്തു യോഗയുക്ത്തനായി എന്നില്‍ ഭക്ത്തിയോടുകൂടി ഇരിക്കുക. ആര്‍ക്കു ഇന്ദ്രിയങ്ങള്‍ വശത്താണോ അവന്‍റെ പ്രജഞ പ്രതിഷ്ട്ടിതമാണ്.

വിഷയങ്ങളെ ധ്യാനിക്കുന്ന പുരുഷന് അവയില്‍ ആസക്ത്തി ഉണ്ടാകുന്നു. ആസക്ത്തിയില്‍നിന്നും ആഗ്രഹം ഉണ്ടാകുന്നു.ആഗ്രഹത്തില്‍ നിന്നും കോപം ജനിക്കുന്നു. കോപത്തില്‍നിന്നും വിവേകശൂന്യത ഉടലെടുക്കുന്നു. വിവേകശൂന്യതയില്‍നിന്നും ഓര്‍മക്കേടും ഓര്‍മക്കേടില്‍നിന്നും ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശം മൂലം മനുഷ്യന്‍ നശിക്കുകയും ചെയ്യുന്നു.

എന്നാല്‍ രാഗദ്വേഷമില്ലാത്ത ആത്മവശ്യങ്ങലായ ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങളെ അനുഭവിക്കുന്നു. ആത്മ വിജയിയായ പുരുഷന്‍ പ്രസാദത്തെ പ്രാപിക്കുന്നു.

പ്രസാദം ലഭിച്ചുകഴിയുമ്പോള്‍ അവന് എല്ലാ ദുഃഖങ്ങളുടെയും നാശം സംഭവിക്കുന്നു. പ്രസന്നചിത്തനു പെട്ടെന്ന് ബുദ്ധി സുപ്രതിഷ്ട്ടിതമായിത്തീരുകയും ചെയ്യുന്നു.

യോഗയുക്തനല്ലാത്തവന് എകാഗ്രബുദ്ധിയില്ല. ഭാവനയുമില്ല. ഭാവനയില്ലാത്തവന് ശാന്തിയില്ല. ശന്തിയില്ലാത്തവന് എവിടെയാണ് സുഖം?

വിഷയങ്ങളില്‍ ചലിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കു ഏതൊരാളുടെ മനസ്സു കീഴ്പ്പെടുന്നുവോ ആ മനസ്സു അവന്‍റെ ബുദ്ധിയെ കാറ്റ് വെള്ളത്തിലിറക്കിയ തോണിയെ എന്നപോലെ അപഹരിക്കുന്നു.

അതുകൊണ്ട് കൈയൂക്കുല്ലവനെ, ആരുടെ ഇന്ദ്രിയങ്ങള്‍ എല്ലായിടത്തും വിഷയങ്ങളില്‍ നിന്നും നിശേഷം പിന്‍വലിക്കപ്പെട്ടിരിക്കുന്നുവോ അവന്‍റെ പ്രജഞ പ്രതിഷ്ട്ടിതമായിരിക്കുന്നു.

ഏതൊരു ആത്മനിഷ്ട്ടയാണോ സര്‍വഭൂതങ്ങള്‍ക്കും രാത്രി. ആ രാത്രിയില്‍ ജിതേന്ദ്രിയന്‍ ഉണര്‍ന്നിരിക്കുന്നു. ഏതൊരു വിഷയാനുഭവത്തില്‍ ഭൂതങ്ങള്‍ ഉണര്‍ന്നിരിക്കുന്നുവോ അത് സത്യദര്ശിയായ മുനിക്ക്‌ രാത്രിയാകുന്നു.

ഏതുപോലെ ജലപ്രവാഹങ്ങള്‍ വന്നുവീണ് നിറഞ്ഞുകൊണ്ടിരുന്നാലും സമുദ്രം അക്ഷോഭ്യമായിരിക്കുന്നുവോ അതുപോലെ കമങ്ങളെല്ലാം കടന്നുകൂടിയാലും ഏതൊരുവന്‍ അക്ഷോഭ്യനായിരികകുന്നുവോ അവന്‍ ശാന്തിയെ പ്രാപിക്കും. വിഷയാഭിനിവേശം വിടാത്തവന്‍ ശാന്തി നേടുന്നില്ല.

യാതൊരു പുരുഷന്‍ എല്ലാ കാമങ്ങളും കൈവെടിഞ്ഞു ഒന്നിലും ആഗ്രഹമില്ലാതവനും മമതാ ബുദ്ധിയും അഹന്തയും ഇല്ലത്തവനുമായി ലോകത്തില്‍ വര്‍ത്തിക്കുന്നുവോ അവന്‍ ശാന്തി പ്രാപിക്കുന്നു.

പാര്‍ത്ഥാ, ഇതാണ് ബ്രഹ്മനിഷ്ട്ട, ഇതു കൈവരിച്ചാല്‍ സംസാരാസക്ത്തി ഉണ്ടാവുന്നില്ല. അന്ത്യകാലത്തെന്കിലും ഈ അവസ്ഥയില്‍ എത്തിയാല്‍ ബ്രഹ്മനിര്‍വാണം സിദ്ധിക്കുകയും ചെയ്യും.

















No comments: