അതുകൊണ്ട് നിസംഗനായി എപ്പോഴും കര്‍ത്തവ്യകര്‍മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ നിസ്സംഗനായി കര്‍മം ചെയ്യുന്നയാള്‍ പരമപദം പ്രാപിക്കുന്നു.
എന്തുകൊണ്ടെന്നാല്‍ കര്‍മംകൊണ്ടുതന്നെയാണ് ജനകാദികള്‍ സിദ്ധരായ്തീര്‍ന്നത്. ലോക സംരക്ഷണത്തെ ത്തന്നെ മുന്നിര്‍ത്തിയിട്ടു പ്രവര്‍ത്തിക്കുകയാണ് നിന്‍റെ കര്‍ത്തവ്യം.
ശ്രേഷ്ട്ടന്‍ എന്തെല്ലാം ചെയ്യുന്നുവോ അതൊക്കെ തന്നെയാണ് മറ്റുള്ള ജനങ്ങളും ചെയ്യുന്നത്. അവന്‍ എന്തിനെ പ്രമാണീകരിക്കുന്നുവോ ലോകവും അതുതന്നെ സ്വീകരിക്കുന്നു.
ഹേ പാര്‍ത്ഥാ എനിക്ക് മൂന്നു ലോകത്തിലും കര്‍ത്തവ്യമായി ഒന്നുമില്ല. നേടെണ്ടതൊന്നും നേടാതേയുമില്ല. എന്നിട്ടും കര്‍മത്തിലേര്‍പ്പെട്ടു തന്നെ ഞാന്‍ ഇരിക്കയും ചെയ്യുന്നു.
പാര്‍ത്ഥാ, ഞാന്‍ ഒരിക്കലെന്കിലും മടിവിട്ടു പ്രവൃത്തിയില്‍ ഏര്‍പ്പെടാതിരുന്നാല്‍ എങ്ങും മനുഷ്യര്‍ എന്‍റെ മാര്‍ഗം അവലംബിക്കും.
ഞാന്‍ പ്രവൃത്തി ചെയ്തില്ലെന്കില്‍ ഈ ലോകം മുഴുവന്‍ നശിക്കും. ഞാന്‍ വര്‍ണസങ്കരത്തിന്റ്റെയും കര്‍ത്താവാകും. ജീവജാലങ്ങളുടെ സമാധാനം നഷ്ട്ടമാകും.
ഹേ ഭാരതാ, അപണ്‍ഡിതന്മാര്‍ കര്‍മത്തില്‍ ആസക്തരായി എങ്ങിനെയെല്ലാം പ്രവര്‍ത്തിക്കുന്നുവോ പണ്‍ഡിതന്‍ ലോകത്തിന്‍റെ നിലനില്‍പ്പ് കാംക്ഷിച്ചുകൊണ്ടു നിസംഗനായി അതേവിധം ചെയ്യണം.
ആജ്ഞന്‍മാരായ കര്‍മാസക്തന്മാരില്‍ വിദ്വാനു ബുദ്ധിഭ്രമം ഉണ്ടാകരുത്. വിദ്വാന്‍ എല്ലാ കര്‍മങ്ങളും യോഗയുക്തനായി വഴിപോലെ ആചരിച്ചു കൊണ്ടു മറ്റുള്ളവരെ ആചരിപ്പിക്കണം.
പ്രകൃതിയുടെ ഗുണങ്ങളാല്‍ കര്‍മങ്ങള്‍ എങ്ങും ചെയ്യിക്കപ്പെടുന്നു. അഹന്തയാല്‍ മോഹിതനായവാന്‍ 'താനാണ് കര്‍ത്താവെന്നു' വിചാരിക്കുന്നു.
കൈയൂക്കുള്ളവനെ, എന്നാല്‍ ഗുണപരിണാമാങ്ങളായ ഇന്ദ്രിയങ്ങള്‍ ഗുണപരിണാമാങ്ങളായ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ധരിച്ചിട്ടു ഗുണകര്‍മവിഭാഗങ്ങളുടെ തത്വമറിയുന്നവന്‍ അവയില്‍ ആസക്ത്തനാകുന്നില്ല.
പ്രകൃതിയുടെ ഗുണങ്ങളാല്‍ മൂഡചിത്തരായിത്തീരുന്നവര്‍ ഗുണ കര്‍മങ്ങളില്‍ സക്തരാകുന്നു. സര്‍വജ്ഞരല്ലാത്ത ആ മന്ദബുദ്ധികളെ സര്‍വജ്ഞന്‍ വഴി തെറ്റിക്കരുത്.
സര്‍വ കര്‍മങ്ങളും എന്നില്‍ സമര്‍പ്പിച്ചു ആധ്യാത്മിക ബുദ്ധിയോടെ നിഷ്കാമനും നിര്‍മമനുമായി ഭവിച്ചിട്ടു ദുഃഖംകളഞ്ഞു നീ യുദ്ധം ചെയ്യുക.
എന്‍റെ ഈ അഭിപ്രായം നിത്യവും ശ്രദ്ധയോടും അസൂയ കൂടാതെയും യാതൊരു മനുഷ്യര്‍ അനുഷ്ട്ടിക്കുന്നുവോ അവരും കര്‍മബന്ധത്തില്‍നിന്നും വിമുക്തരായിത്തീരുന്നു.
എന്നാല്‍ എന്‍റെ ഈ അഭിപ്രായത്തെ അസൂയാലുക്കളായി ഏവരാണോ അനുഷ്ട്ടിക്കാതിരിക്കുന്നത്, കേവലം ആജ്ഞരായ അവരെ നശിച്ചവരും ബുദ്ധിഹീനരുമെന്നു മനസ്സിലാക്കുക.
അറിവുള്ളവന്‍ പോലും തന്‍റെ സ്വഭാവത്തിന് ചേര്‍ന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നു. ജീവികള്‍ സ്വപ്രകൃതിയെ പിന്തുടരുന്നു. അതിനെ അടക്കി വെയ്ക്കുന്നത്കൊണ്ടു പ്രയോജനമൊന്നും ഉണ്ടാവില്ല.
ഓരോ ഇന്ദ്രിയത്തിന്‍റെയും കാര്യത്തില്‍ രാഗദ്വേഷങ്ങള്‍ നിശ്ചിതങ്ങളാണ്. അവയ്ക്ക് വശപ്പെടരുത്. എന്തുകൊണ്ടെന്നാല്‍ അവ ഇവന്‍റെ ശത്രുക്കളാകുന്നു.
വിധിപ്രകാരം അനുഷ്ട്ടിച്ച പരധര്‍മത്തെക്കളും ഗുണഹീനമായ സ്വധര്‍മമാണ് ശ്രേയസ്ക്കാരം. സ്വധര്‍മാനുഷ്ട്ടാനത്തില്‍ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധര്‍മം ഭയാവഹമാകുന്നു.
അര്‍ജുനന്‍ പറഞ്ഞു : അല്ലയോ കൃഷ്ണാ, പിന്നെ ആര്‍ നിയോഗിചിട്ടാണ് പ്രേരിപ്പിചിട്ടാണ് ഈ പുരുഷന്‍ ഇച്ചിക്കാതെയും നിയോഗിക്കപ്പെട്ടത് പോലെയും പാപം അനുഷ്ട്ടിക്കുന്നത്.
Saturday, July 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment