അല്ലയോ മഹാരാജാവേ, പിന്നെ ആയുധ പ്രയോഗം തുടങ്ങിയപ്പോള്‍ വേറെതിരിഞ്ഞു നില്ക്കുന്ന ദൃതരാഷ്ട്ര പുത്രന്മാരെ കണ്ട് വില്ലുയര്‍ത്തി പ്പിടിച്ചിട്ടു അര്‍ജുനന്‍ കൃഷ്ണനോട് അപ്പോളിങ്ങനെ പറഞ്ഞു.
അര്‍ജുനന്‍ പറഞ്ഞു: അച്യുതാ, രണ്ട് സേനക്കും നടുവില്‍ എന്‍റെ തേര്‍ നിര്‍ത്തുക. ഞാന്‍ പോരാടാന്‍ കൊതിച്ചു നില്ക്കുന്ന ഇവരെ ഒന്നു കണ്ടുകൊള്ളട്ടെ. എനിക്ക് ആരോടാണ് ഈ യുദ്ധത്തില്‍ പോരാടേണ്ടത് ധുര്‍ഭുദ്ധിയായ ധുര്യൊദനനു പോരില്‍ പ്രിയം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി ഇവിടെ വന്നിരിക്കുന്നവര്‍ ആരൊക്കെയാണോ യുധാഭിലാഷികളായ അവരെ ഞാന്‍ കാണട്ടെ.
സഞ്ജയന്‍ പറഞ്ഞു: ഭരത വംശജനായ രാജാവേ, അര്‍ജുനനാല്‍ ഇങ്ങനെ പരയപ്പെട്ടപ്പോല് ശ്രീകൃഷ്ണന്‍ ഉത്തമ രഥത്തെ രണ്ട് സൈന്യത്തിന്റ്റെയും നാടുവില്‍ നിര്‍ത്തി, ഭീഷ്മര്‍ ദ്രോണര്‍ തുടങ്ങിയ എല്ലാ ഭൂപലകരും നില്‍ക്കെ, "അര്‍ജുനാ, ഒത്തുചേര്‍ന്ന ഈ കുരുക്കളെ കണ്ടുകൊള്‍ക" എന്ന് പറഞ്ഞു.
അവിടെ രണ്ടു സെനകളിലായ് നില്ക്കുന്ന പിതാക്കളെയും പിന്നെ പിതാമഹന്‍മാരെയും ഗുരുക്കാന്‍മാരെയും അമ്മാവന്മാരേയും സഹോദരന്‍മാരെയും പുത്രന്മാരെയും അതുപോലെ കൂട്ടുകാരെയും ശ്വശുരന്മാരെയും സുഹൃത്തുക്കളെയും അര്‍ജുനന്‍ കണ്ടു.
ആ കുന്തീപുത്രന്‍ ബന്ധുക്കളെ എല്ലാം നന്നായ് നോക്കിക്കണ്ട്, അത്യന്തം കൃപയോടെ വിഷാധിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.
അര്‍ജുനന്‍ പറഞ്ഞു: കൃഷ്ണാ, യുദ്ധം ചെയ്യാന്‍ ഒരുങ്ങി അടുത്ത് നില്ക്കുന്ന ഈ സ്വജനങളെ കണ്ടിട്ട് എന്‍റെ അംഗങ്ങള്‍ തളരുന്നു, വായ് വരളുകയും ചെയ്യുന്നു. എന്‍റെ ശരീരത്തില്‍ വിറയും രോമാഞ്ചവും ഉണ്ടാകുന്നു. ഗാണ്ടീവം കൈയ്യില്‍ നിന്നും വഴുതുന്നു. ദേഹം ചുട്ടുനീറുകയും ചെയ്യുന്നു. നില്‍ക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്‍റെ മനസ്സു സംബ്രമിക്കുന്നത് പോലെ തോന്നുന്നു. പല ദുര്നിമിതങ്ങളും കാണുന്നു.
യുദ്ധത്തില്‍ സ്വജനത്തെ കൊന്നിട്ട് ഒരു ശ്രേയസ്സും ഞാന്‍ കാണുന്നില്ല.
കൃഷ്ണാ, വിജയവും രാജ്യവും സുഖങ്ങളും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗോവിന്ദാ, നമുക്കു രാജ്യം കൊണ്ടു എന്ത് കാര്യം? ഭോഖങ്ങള്‍ കൊണ്ടോ ജീവിതം കൊണ്ടു തന്നെയോ എന്ത് ഫലം?
ആര്‍ക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും നാം ആഗ്രഹിച്ചത്. അവര്‍ ഗുരുക്കന്‍ മാരും പിതാക്കളും പുത്രന്മാരും അതുപോലെ മുത്തച്ഛന്‍മാരും അമ്മാവന്മാരും ശ്വശുരന്മാരും പൌത്രന്‍മാരും അളിയന്മാരും അതുപോലെ ബന്ധുക്കളും, പ്രാണനും ധനവും ഉപേക്ഷിച്ചു യുദ്ധക്കളത്തില്‍ യുദ്ധസന്നദ്ധരായി നില്ക്കുന്നു.
മധുസൂധനാ, എന്നെ കൊന്നാല്‍ പോലും ഇവരെ മൂന്നു ലോകത്തിന്റ്റെയും ആധിപത്യത്തിന് വേണ്ടിപ്പോലും കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി?
ഹെ ജനാര്‍ധനാ, ദൃതരാഷ്ട്രപുത്രന്‍മാരെ കൊന്നിട്ട് നമുക്കു എന്ത് പ്രീതിയുണ്ടാകും? ഇവരെ കൊന്നാല്‍ പാപം മാത്രമാണ് നമുക്കു ഫലം.
No comments:
Post a Comment