Monday, July 28, 2008

കര്‍മയോഗം 3

ശ്രീ ഭഗവാന്‍ പാഞ്ഞു : രജോഗുണത്തില്‍ ജനിച്ച ഈ കാമം, ഈ ക്രോധം തൃപ്തിപ്പെടുത്താന്‍ കഴിയാത്തതും മഹാപാപകാരണവുമാണ് ഇക്കാര്യത്തില്‍ ഇതിനെ ശത്രുവായി അറിയുക.

പുകയാല്‍ അഗ്നിയും മാലിന്യത്താല്‍ കണ്ണാടിയും ഗര്‍ഭപാത്രാവരണചര്‍മത്താല്‍ ഗര്‍ഭവും എങ്ങിനെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നുവോ അതുപോലെ ആ കാമത്താല്‍ ഈ ജ്ഞാനം ആവൃതമായിരിക്കുന്നു.

ഹേ കൌന്തെയാ, ജ്ഞാനിയുടെ നിത്യ വൈരിയും കാമരൂപവും അതൃപ്തവും ഒരിക്കലും തൃപ്ത്തിയാക്കാന്‍ കഴിയാത്ത അഗ്നിക്ക് തുല്യവും ആയ ഈ കാമത്താല്‍ ജ്ഞാനം ആവൃതമാകുന്നു.

ഇന്ദ്രിയങ്ങളും മനസും ബുദ്ധിയും ഈ കാമത്തിന്‍റെ ഇരിപ്പിടമായി പറയപ്പെടുന്നു. ഇത് ജ്ഞാനത്തെ മറച്ചിട്ടു ഇവയെക്കൊണ്ടു ദേഹിയെ വ്യാമോഹിപ്പിക്കുന്നു.

ഹേ ഭാരതശ്രെഷ്ട്ടാ, അതുകൊണ്ട് നീ ആദ്യം ഇന്ദ്രിയങ്ങളെ നിയന്ത്രിചിട്ട് ജ്ഞാനത്തെയും വിജ്ഞാനത്തെയും നശിപ്പിക്കുന്ന ഈ പാപകാരണത്തെ നിശേഷം നശിപ്പിക്കുക.

വിഷയങ്ങളെ അപേക്ഷിച്ച് ഇന്ദ്രിയങ്ങള്‍ സൂക്ഷ്മങ്ങളാണ് എന്ന് പറയപ്പെടുന്നു. ഇന്ദ്രിയങ്ങളെക്കാള്‍ സൂക്ഷ്മമാണ് മനസ്. മനസിനെക്കാളും സൂക്ഷ്മമാണ്‌ ബുദ്ധി. ബുദ്ധിയെക്കാളും സൂക്ഷ്മമായത് ആത്മാവാണ്.

മഹാബാഹോ, ഇപ്രകാരം ബുദ്ധിയേക്കാള്‍ സൂക്ഷ്മമായ ആത്മാവിനെ അറഞ്ഞിട്ട് താന്‍ തന്നെ തന്നെ നിലക്ക് നിര്‍ത്തിയിട്ടു കീഴടക്കാന്‍ എളുപ്പമല്ലാത്ത കാമ രൂപനും ദുര്‍ജയനുമായ ശത്രുവിനെ നശിപ്പിക്കുക.




No comments: