അര്‍ജുനന്‍ പറഞ്ഞു : ഹേ ജനാര്‍ദദ്നാ, കര്‍മത്തെ അപേക്ഷിച്ച് ബുദ്ധിയോഗമാണ് ശ്രേഷ്ട്ടമെന്നു അങ്ങേയ്ക്ക് അഭിപ്രായമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഘോരമായ കര്‍മത്തില്‍ എന്നെ നിയോഗിക്കുന്നത്?
പരസ്പര വിരുദ്ധമെന്ന് തോന്നുന്ന വാക്കുകള്‍ കൊണ്ട് എന്‍റെ ബുദ്ധിയെ അങ്ങ് ഭ്രഹ്മിപ്പിക്കുന്നതുപൊലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്ന്കൊണ്ടു ഞാന്‍ ശ്രേയസ്സ് നേടുമോ ആ ഒന്നുമാത്രം എനിക്ക് ഉപദേശിച്ചു തരിക.
ശ്രീ ഭഗവാന്‍ പറഞ്ഞു : ഹേ നിര്മാലചിത്താ, ഈ ലോകത്തില്‍ സംഖ്യന്മാര്‍ക്ക് ജഞാനയോഗം കൊണ്ടും യോഗികള്‍ക്കു കര്‍മയോഗം കൊണ്ടും രണ്ടുവിധം നിഷ്ട്ടകള്‍ മുന്പ് ഞാന്‍ പറഞ്ഞു.
കര്‍മങ്ങള്‍ ചെയ്യാതിരിക്കുന്നത്കൊണ്ടു മനുഷ്യന്‍ ഒരിക്കലും നിഷ്ക്രിയനാകുന്നില്ല. സന്യാസം കൊണ്ടു മാത്രം സിദ്ധി ലഭിക്കുന്നുമില്ല. ശാരീരിക കര്‍മങ്ങള്‍ ചെയ്യാതിരിക്കുന്നത് നിഷ്ക്രിയത്വമല്ല.
എന്തുകൊണ്ടെന്നാല്‍ ഒരാളും ഒരിക്കലും അല്‍പ്പനേരത്തേക്കുപോലും പ്രവര്‍ത്തിക്കാതെ ഇരിക്കുന്നില്ല. എല്ലാവരും പ്രകൃതി ഗുണങ്ങളാല്‍ നിര്‍ബന്ധിതരായി കര്‍മം ചെയ്തുപോകുന്നു.
കര്‍മേന്ദ്രിയങ്ങള്‍ ഒതുക്കിനിര്‍ത്തി ഏതൊരുവന്‍ വിഷയങ്ങളെ മനസ്സുകൊണ്ട് സദാ
സ്മരിച്ചുകൊണ്ടിരിക്കുന്നുവോ മൂഡാത്മാവായ അവന്‍ മിഥ്യാചാരന്‍ എന്ന് പറയപ്പെടുന്നു
അര്‍ജുനാ, ഏതൊരുവന്‍ ഇന്ദ്രിയങ്ങളെ മനസ്സുകൊണ്ട് അടക്കിനിര്‍ത്തിയിട്ടു കര്‍മേന്ദ്രിയങ്ങളെക്കൊണ്ട് നിഷ്ക്കാമകര്‍മം ആരംഭിക്കുന്നുവോ അവന്‍ ശ്രേഷ്ട്ടനാകുന്നു.
നീ മനസിനാല്‍ നിയന്ത്രിതമായ കര്‍മം ചെയ്യുക. എന്തുകൊണ്ടെന്നാല്‍ കര്‍മമാണ് അകര്‍മത്തെക്കാള്‍ ശ്രേഷ്ട്ടം. കര്‍മം ചെയ്യാത്ത പക്ഷം നിനക്കു ശരീരപാലനം പോലും സാധ്യമാകയില്ല.
അര്‍ജുനാ, യജ്ഞത്തിനുള്ള കര്‍മം ഒഴിച്ച് മറ്റു കര്‍മങ്ങളാല്‍ ബന്ധിക്കപ്പെട്ടതാണ് ഈ ലോകം. സംഗരതിതനായി കര്‍മം നീ ആചരിക്കുക.
യജ്ഞത്തോടുകൂടി പ്രജകളെ സൃഷ്ട്ടിച്ച് പണ്ട് പ്രജാപതി പറഞ്ഞു, ഇതുകൊണ്ടു നിങ്ങള്‍ വര്‍ദധിക്കുവിന്‍ ഇതു നിങ്ങള്‍ക്ക് ഇഷ്ട്ടം തരുന്ന കാമധേനുവായിരിക്കട്ടെ.
ദേവന്മാരെ ഇതുകൊണ്ടു ആരാധിക്കുവിന്‍. ആ ദേവന്മാര്‍ നിങ്ങളെ വര്‍ദധിപ്പിക്കട്ടെ. പരസ്പരം തൃപ്ത്തിപ്പെടുത്തി കൊണ്ടു പരമമായ ശ്രേയസ്സിനെ പ്രാപിക്കുവിന്‍.
എന്തെന്നാല്‍ ഇഷ്ട്ടപ്പെടുന്ന സുഖങ്ങള്‍ നിങ്ങള്ക്ക് യജ്ഞംകൊണ്ടു തെളിഞ്ഞ ദേവന്മാര്‍ തരും. അവര്‍ തന്ന വസ്ത്തുക്കളെ അവര്ക്കു കൊടുക്കാതെ ഭുജിക്കുന്നവനാരോ അവന്‍ കള്ളന്‍തന്നെയാണ്.
യജ്ഞത്തില്‍ ശേഷിക്കുന്നത് മാത്രം അനുഭവിക്കുന്ന സജ്ജനങ്ങള്‍ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടുന്നു. പാപികളായ ആരാണോ തങ്ങള്‍ക്കുവേണ്ടിത്തന്നെ ഭോഗഞ്ചയം ചെയ്യുന്നത് അവര്‍ പാപത്തെത്തന്നെ ഭുജിക്കുകയാണ്.
അന്നത്തില്‍നിന്നു ഭൂതങ്ങള്‍ ഉണ്ടാകുന്നു. മഴയില്‍നിന്നു അന്നത്തിന്‍റെ ഉദ്ഭവം. യജ്ഞത്തില്‍ നിന്നു മഴയുണ്ടാകുന്നു. യജ്ഞം കര്‍മത്തില്‍നിന്നുണ്ടാകുന്നു.
കര്‍മം ബ്രഹ്മത്തില്‍ നിന്നും ഉണ്ടാകുന്നു എന്നറിയുക. ബ്രഹ്മചൈതന്യം അക്ഷരത്തില്‍ നിന്നുണ്ടാകുന്നു. അതുകൊണ്ടു എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ബ്രഹ്മം എപ്പോഴും യജ്ഞത്താല്‍ പ്രതിഷ്ട്ടിതമായിരിക്കുന്നു.
ഹേ പാര്‍ത്ഥാ, ഇപ്രകാരം പ്രവത്തിക്കുന്ന കര്‍മചക്രത്തെ ഈ ലോകത്തില്‍ ആരനുവര്‍ത്തിക്കുന്നില്ലയോ പാപിയും വിഷയ ഭ്രാന്തനുമായ അവന്‍റെ ജീവിതം നിഷ്ഫലമത്രേ.
എന്നാല്‍ ഏതൊരു മനുഷ്യന്‍ തന്നില്‍ തന്നെ രമിക്കുന്നവനും തന്നില്‍ സംതൃപ്തനും ആയിരിക്കുമോ അവന് കരണീയമായി ഒന്നുമില്ല.
അവന് ഈ ലോകത്തില്‍ ചെയ്തതു കൊണ്ടു കാര്യമില്ല തന്നെ. ചെയ്യാത്തതുകൊണ്ടും ഒന്നുമില്ല. ജീവികളില്‍ ഒന്നിനോടും അവന് സ്വപ്രയോജനകരമായ ബന്ധം ഒന്നും തന്നെയില്ല.
Friday, July 25, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment