Monday, July 21, 2008

അര്‍ജുന വിഷാദ യോഗം 3

അതുകൊണ്ട് നമ്മള്‍ സ്വന്തം ബന്ധുക്കളായ ദൃതരാഷ്ട്ര പുത്രന്മാരെ കൊല്ലാന്‍ അര്‍ഹരല്ല, മാധവാ സ്വജനങളെ കൊന്നിട്ട് എങ്ങിനെ നാം സുഗികളായിതീരും?

ജനാര്‍ദ്ദ്നാ, അത്യാഗ്രഹം കൊണ്ടു ബുദ്ധികെട്ട ഇവര്‍ കുലനാശം കൊണ്ടുള്ള ദോഷവും മിത്രങളെ ദ്രൊഹിക്കുന്നതിലുല്ല പാപവും കാണുന്നില്ലെങ്കിലും കുലക്ഷയം കൊണ്ടുള്ള ദോഷം കാണുന്ന നമ്മള്‍, ഈ പാപത്തില്‍ നിന്നു പിന്തിരിയണമെന്ന് മനസ്സിലാക്കെണ്ട്തല്ലേ?

കുലം നശിക്കുമ്പോള്‍ സനാതനങളായ കുല ധര്‍മങ്ങള്‍ നശിക്കുന്നു, ധര്‍മം നശിക്കുമ്പോള്‍ കുലതെമുഴുവ്ന്‍ അധര്‍മ്മം ആക്രമിക്കുന്നു.

കൃഷ്ണാ, അധര്‍മത്തിന്റ്റെ ആക്രമണം കൊണ്ടു കുല സ്തീകള്‍ ദുഷിക്കുന്നു. സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ വൃഷ്നിവംശജാ, വര്‍ണസംഗരം സംഭവിക്കുന്നു.

വര്‍ണസംഗരം കുലനാശകന്മാര്‍ക്കും കുലത്തിനും നരകത്തിനായിത്തന്നെ തീരുന്നു. ഇവരുടെ പിതൃക്കള്‍ പിണ്ടദാനവും ഉധകക്രിയയും ലഭിക്കാതെ നിപതിച്ചു പോകുന്നു.

കുല ഘാതകന്‍മാരുടെ വര്‍ണസംഗരം ഉളവാക്കുന്ന ഈ ദോഷങ്ങളാല്‍ ശാശ്വതങ്ങലായ ജാതി ധര്‍മങ്ങളും കുല ധര്‍മങ്ങളും നശിപ്പിക്കപ്പെടുന്നു.

ജനാര്‍ദ്ദ്നാ, കുലധര്‍മം ക്ഷയിച്ചുപോയ മനുഷ്യരുടെ വാസം എന്നെന്നും നരകതിലാണ് എന്ന് നാം കേട്ടിട്ടുണ്ടല്ലോ.

അഹോ കഷ്ട്ടം! വലിയ പാപം ചെയ്യാന്‍ നാം ഒരുങ്ങിയിരിക്കുന്നു. രാജ്യ ലാഭത്തിലും സുഖതിലുമുള്ള അത്യാഗ്രഹം കൊണ്ടു സ്വജനംങളെ കൊല്ലാന്‍ നാം ഒരുങിയല്ലോ.

എതിര്‍ക്കാതെയും ആയുധമെടുക്കാതെയും ഇരിക്കുന്ന എന്നെ ആയുധമേന്തിയ ദൃതരാഷ്ട്ര പുത്രന്മാര്‍ പോരില്‍ കൊല്ലുമെങ്കില്‍ അതെനിക്ക് കൂടുതല്‍ ക്ഷേമാകരമായിരിക്കും.

സഞ്ജയന്‍ പറഞ്ഞു: ഇപ്രകാരം പറഞ്ഞിട്ട് അര്‍ജുനന്‍ യുദ്ധക്കളത്തില്‍ അമ്പും വില്ലും ഉപേക്ഷിച്ച് തേര്‍ത്തട്ടില്‍ ശോകാകുല ചിത്തനായി ഇരുന്നു.
















No comments: